രചന : ഷാജി പേടികുളം✍
ഭാരതപ്പതാക ഉയരട്ടേ….
വാനിൽ മടിയിൽ
സ്വതന്ത്രമായതു
തുള്ളിത്തുള്ളിപ്പാറട്ടേ…..
നമ്മളുയർത്തും സ്വതന്ത്ര്യത്തിൻ
വൈജയന്തികളുയരട്ടേ….
വിശ്വസാഹോദര്യത്തിൽ മാർഗം
ഈ പതാകകൾ കാട്ടിടട്ടെ …
കേസരി വർണമുറക്കെപ്പറയും
ഭാരതമക്കൾ തൻ ത്യാഗത്തെ
വെണ്മയിൽ നിന്നു പറന്നുയരുന്നു
വെൺപിറാവുകൾ ഇവിടെങ്ങും
ഹരിതനിറം പടരുന്നൂ
ഭാരതശ്രീ വിളയാടുന്നൂ ….
വെൺമയിലൊരു ചക്രം തിരിയുന്നൂ
ഉയരങ്ങളിലേയ്ക്കുരുളുന്നൂ …..
മാടപ്പുര മുതൽ മാളിക മുകളിലും
ഭാരതപ്പതാകയുയരുന്നൂ ….
നമ്മൾ നേടിയ സ്വാത്രന്ത്ര്യത്തിൻ
ശീലുകളിവിടെ മുഴങ്ങുന്നൂ ….
ഹിമവാനും പിന്നിന്ത്യൻ കടലും
സ്വാതന്ത്ര്യഗീതമുതിർക്കുന്നൂ …
കാടുകൾ മേടുകളരുവികളൊക്കെ
സ്വാതന്ത്ര്യഗീതമുതിർക്കുന്നൂ ….
നീലാകാശചോലയിൽ വീണ്ടും
പുതു പുതു വീചികളിളകട്ടേ…
നമ്മൾ നേടിയ സ്വാതന്ത്ര്യത്തിൽ
നറുമണമിനിയും വീശിടട്ടേ….
മുക്തിസമീരണനിൽ നീ
തുള്ളിച്ചാടിരസിക്കുക വൈജയന്തീ
ഭാരതമണ്ണിൽ സ്വാതന്ത്ര്യത്തിൽ
പുതുപുളകങ്ങളുതിർക്കുക നീ
ഉയരട്ടേ…… ഉയരട്ടേ….
ഭാരതപ്പതാകയുയരട്ടേ……..