നാടിൻ സ്വാതന്ത്ര്യത്തിന് വേണ്ടി
പോര് നയിച്ചവരേ,
നടിനു വേണ്ടി
സർവ്വം വിട്ട് ഇറങ്ങി നടന്നവരേ,
ബ്രിട്ടീഷ് ഭീകരവാഴ്ച്ചക്കെതിരെ
നെഞ്ച് വിരിച്ചവരേ,
തോക്കില്ലാതെ
വാളില്ലാതെ
വാരിക്കുന്തവുമേന്താതേ,
സഹനത്തിൻ്റെ തീപ്പന്തങ്ങൾ
കൈകളിലേന്തി
സമരജ്ജ്വാല തെളിച്ചവരേ,
വർണ്ണങ്ങളുടെ പൂക്കൾ വിരിയും
ഇന്ത്യൻ മണ്ണിനെ
പൊതിഞ്ഞ് നിന്ന് നിറഞ്ഞവരേ,
നാടിൻ നീണാൾ വാഴ്ചക്കായി സംവിധാനം കണ്ടവരേ,
നാടിൻ ജനതയെ വെട്ടി മുറിച്ചും,
അവരുടെ വീട്ടിൽ പന്തമെറിഞ്ഞും,
കുന്തം കുത്തി മാറ് തുളച്ചും ,
മണ്ണിളക്കി യന്ത്രക്കൈകൾ
ചീറിയടുത്ത്
സാധു ജനത്തിൻ വീടുകളിടിച്ച് വീഴ്ത്തുമ്പോൾ,
തൊഴിലാളിക്കും അധ്വാനിക്കും
ജീവിതമാർഗം മുട്ടുമ്പോൾ,
സുഗന്ധപരിമള
ശാന്തി തുടിക്കും
പാട്ടുകൾ പാടിയ
കോവില് മസ്ജിദ്
ചർച്ചിൻ മുന്നിൽ
വിദ്വേഷത്തിൻ
തീപ്പുക തുപ്പി
നാശത്തിൻ്റെ
കാഹളമേന്തികൾ
നമുക്കുചുറ്റും
അലറിപ്പാഞ്ഞ്
നടക്കുമ്പോൾ,
ഞങ്ങൾ ക്കായി ഇരുമ്പിയ്യങ്ങൾ ഉരുക്കിയൊരുക്കിയ
ഭരണപ്പുസ്തകം
മാറിലണച്ച്,
മൂവർണ്ണക്കൊടി വാനിലുയർത്തി
പാടും ഞങ്ങൾ,
മുഷ്ടിയുയർത്തി
ച്ചുവടുകൾ വച്ച് ……!
സംവിധാനം പുലരട്ടെ!
വൈവിധ്യത്തിൻ സുന്ദര പൂക്കൾ
നാടുകൾ തോറും വിരിയട്ടെ!
സോദരിമാരുടെ പുഞ്ചിരി മുഖവും
കുഞ്ഞുങ്ങളുടെ തുള്ളിച്ചാട്ടവും
യൗവ്വനതീഷ്ണ പ്രതിരോധങ്ങളും
പ്രണയ നടത്തവും
നാടിന്നുത്സവമാകട്ടെ !
ജയ് സവിധാൻ !
ജയ്ഹിന്ദ്

By ivayana