ഇത് ഭാരതത്തിന്റെ ശാന്തിപർവം
ഇത് ത്യാഗ സമരത്തിൻ പുണ്യതീർഥ
ഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾ
ഇത് അടിമത്ത മണ്ണിന്റെ പുനർജനികൾ .
ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമി
ഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്ത
ദാശരഥിതൻ കൈവല്യ യാഗഭൂവിത്
പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്
എത്രയെത്ര രക്തപ്പുഴ കണ്ടു മനം നൊന്തവൾ ഭാരതം
സൈന്ദവ സാനുവിൽ ദ്രാവിഡ സംസ്കൃതി വിളയിച്ച ഭാരതം
വിസ്‌മൃതിയിലാണ്ട സിന്ധുവിൻ പുനർജനിപൂത്ത
ഗംഗതൻ സംസ്കാരം വർണ്ണവെറി വിഷലിപ്തമാക്കിയ ഭാരത ഭൂവിത്
സംഘയുദ്ധങ്ങൾ മാന ധനാതി കവർന്നിട്ടും നെഞ്ചേറ്റി
മതമൈത്രിയെന്നോതി
പോറ്റിവളർത്തിയ ഭാരതഭൂവിത്.
ഇത് പോയ കാലത്തിന്റെ വിസ്‌മൃതി
ചിറകടിയൊച്ചകൾ.
ഇത് ഭാരതത്തിന്റെ ശാന്തിപാർവം
ഇത് ഭാരതത്തിന്റെ സഹന പർവം
വേട്ട നായ്ക്കൾതൻ നായാട്ട് മണ്ണിത്
വേൾക്കുവാൻ ഒറ്റ് നിന്നോന്റെ മണ്ണിത്
കോട്ടകെട്ടി സീമതീർത്ത മാനസം
കെട്ടചിന്തകൾ പോറ്റിയ ഭൂവിത്.
ഒത്തു പോകുവാൻ വിത്തം വിതച്ചവർ
കർമ്മഭൂമിയിൽ കൊയ്തു തീക്കാറ്റുകൾ
പേക്കിനാവുകൾ പെണ്ണിന്റെമാനത്തിന്
പുലച്ചാളയിൽ കീറപ്പായമേൽ വിത്തിട്ട് വിളകൊയ്ത
വർണ്ണാന്ധ ദാഹികൾ
വശംകെട്ട തിമിരസഞ്ചയ പേക്കിനാവുകൾ
കൊയ്തൊരായിരം പിഞ്ചുപെൺ മാനങ്ങൾ
ഇന്നലെകാഴ്ചകൾ അല്ലിത്
ഇന്നിന്റെ നിലവിളി
പെൺ വഴിയൊച്ചകൾ.
കണ്ണുകെട്ടി പകുത്തു മാനസങ്ങൾ
വീണ്ണ് പോലും തേങ്ങി പുരുഷാരങ്ങൾ
തൻ പാലായനത്തിലായ് തീർത്ത
തച്ചുടച്ച പെൺ മിനുക്കങ്ങൾ കൊത്തിയുടച്ചവർ
കണ്ടതില്ല ആത്മനൊമ്പരം
കണ്ണീരായ് പെറ്റത്.
വിണ്ടുകീറിയ മാനസ മുറിവുകൾ
ചേർത്തുണക്കാതെ
കുത്തി മുറിവേൽപ്പിച്ചു രക്തദാഹികൾ
രാഷ്ട്രീയ കോമരം തുള്ളികൾ.
കുറുനരിയൊച്ചയിൽ കള്ളംതള്ളി
അന്തിച്ചർച്ചയിൽ.
കടിച്ചുകീറി പരസ്പരം ബലിച്ചോറ് നേടുവാൻ.
അങ്ങ് ദൂരെ രമ്യഹർമ്യങ്ങൾക്ക് താഴെ കൊച്ചൂ
കൂരകൾ കാലിതൊഴുത്തല്ല
അന്തിചന്തയിലെ അന്നം തേടികൾ
ഇരുൾ ഉറക്കംതേടും ഒരുപിടി ചേരികൾ.
ചരസ്സും മാനവും വിറ്റ ജീവിത നിഴലനക്കങ്ങൾതൻ പച്ചദേഹങ്ങൾ
കീറത്തുണിപ്പായയിലെ അന്തിയുറക്കറകൾ തൻ വിദൂരകാഴ്ചകൾ.
ഇത് ഭാരതത്തിന്റെ ഇന്നിന്റെ കാഴ്ചകൾ.
ദ്രവിച്ച വാർദ്ധക്യങ്ങൾ ചില്ലിക്കാശിനായ് കാതോർത്തു
കാലം വരച്ച വിരുതിൽ ചോര വറ്റിയ ജീവച്ഛവങ്ങൾ.
ഇന്നിന്റെ കീറിയ കുപ്പായക്കീശയിൽ
ഒരുപിടി വറ്റുതേടുന്നു ജലരേഖപോൽ മുങ്ങി
പൊങ്ങും പെൻഷൻ തേടി ചില്ലുമേടയിൽ
കാഴ്ച മങ്ങിയ കണ്ണാൽ എച്ചിൽ യാചിക്കുന്നു
വാവിടാപ്രാണികൾ
ഇന്നലെ കാഴ്ചതൻ വേദനമെല്ലെ
ഇന്നിന്റെ ഘോഷമായ് പടിയിറങ്ങീടവേ
ഇന്നു കാണുന്ന ചങ്കുറപ്പ് എത്രയോ
കാലംകൊണ്ട് നേടിയീ മൂവർണ്ണത്തിൻ കീഴിൽ നമ്മൾ ഭാരതീയർ
കൂർത്ത വാളല്ലെൻ സമരപ്പോരുകൾ മൂർച്ചയുള്ള വാക്കിനാൽ തീർത്ത
ബ്രഹ്മശിരോസ്ത്ര വിദ്യായാൽ
വക്കുടഞ്ഞ വാഗ്ദാനങ്ങളെ കുത്തി മുറിവേൽപ്പിക്കും നിശ്ചയം.
ഇത് ഭാരതത്തിന്റെ ശാന്തിപർവം
ഇത് ത്യാഗ സമരത്തിൻ പുണ്യ തീർഥ
ഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾ
ഇത് അടിമത്വ മണ്ണിന്റെ പുനർജനികൾ .

അനിൽ ശിവശക്തി

By ivayana