രചന : ബേബി മാത്യു അടിമാലി✍
മൂവർണ്ണക്കൊടിപാറും നാടിതു
ഭാരതമാണെന്നഭിമാനം
നാടിൻമോചന രണാങ്കണങ്ങളിൽ
പിടഞ്ഞുവീണു മരിച്ചവരെ
സ്വാതന്ത്ര്യത്തിൻ പൊൻപുലരികളെ
സ്വപ്നംകണ്ടു മരിച്ചവരെ
ധീരന്മാരാം വീരന്മരേ
ധീര രക്തസാക്ഷികളെ
സ്നേഹാദരവോടോർത്തീടാം
നിത്യം നമ്മുടെ സ്മരണകളിൽ!
പിറന്ന നാടിനെ സംരക്ഷിക്കും
ധീരജവാന്മാരേക്കൂടി
ആദരിക്കാം അഭിനന്ദിക്കാം
ഹൃദയത്തോടു ചേർത്തീടാം
സാമ്രാജ്വത്വക്കഴുകൻമാർ
ഇന്നും ചുറ്റിനടപ്പുണ്ട്
എത്തുംപലപല വേഷത്തിൽ
എത്തും ബഹുവിധ ഭാവത്തിൽ
നാട്ടിലശാന്തി പടർത്താനായ്
നാടിനുയർച്ച തകർക്കാനായ്
വഞ്ചകരാകും നീചർക്കെതിരെ
ജാഗ്രത നമ്മൾ പുലർത്തേണം!
ജനഗണമനയുടെ നാട്ടിൽ
വന്ദേമാതരനാടിനുവേണ്ടി
പോരാടുക നാമൊന്നായിനിയും
സ്വാതന്ത്രൃത്തെ കാത്തിടുവാൻ!
പാരിനു നടുവിൽ ഭാരതമണ്ണിൻ
അഭിമാനത്തെയുയർത്തിടുവാൻ
അണിയണിയായി മുന്നേറാം!
മൂവർണ്ണക്കൊടി പാറും നാടിതു
എൻഭാരതമെന്നഭിമാനം!