രചന : സഫീലതെന്നൂർ✍
എത്ര സമരങ്ങൾ പടുത്തുയർത്തി
ബ്രിട്ടനെയൊന്നു തുരത്തീടുവാൻ…
തനിമയാം നാടിന്റെ സ്പന്ദനങ്ങൾ
സ്വയം ഒന്നുതന്നെ അറിഞ്ഞിടുവാൻ….
സ്വന്തമായ്പടപൊരുതിയെടുത്തവർ
സ്വാതന്ത്ര്യം തന്നെ നേടിയെടുക്കുവാൻ…
സ്വയമൊരു ജീവിതം അർപ്പിച്ചവർ
നാടിന്റെ രോദനം കണ്ടറിഞ്ഞവർ…
നാടിനു വേണ്ടി സ്വയം ത്യജിച്ചു നിന്നവർ
സ്വാതന്ത്ര്യം തന്നെ മുറുകെ പിടിച്ചവർ….
നാടിൻ മഹത്വം ഉയർത്തിപ്പിടിക്കുവാൻ
നന്മയാം ഇന്ത്യയെ പടുത്തുയർത്തുവാൻ….
നന്മയാം വാക്കുകൾ ഉയർത്തിപ്പിടിച്ചവർ
നമ്മിൽ നിന്നു മണ്മറഞ്ഞു പോയവർ…..
സ്വാതന്ത്ര്യം തന്നെ നേടിയെടുത്ത
മഹാത്മാക്കൾക്കു നേരുന്നു നാടിന്റെ
ഒരായിരം സ്മരണാഞ്ജലികൾ……