ജയ ജയ ഭാരത കോമളഭൂമി
മരതക മാമലഭാസുര ഭൂമി
ഭാരതം എത്രമനോഹരം
പുണ്യ ഭാരതം പരിപാവനം,[2]
നിത്യഭാസുര വേദ ചാരുത
പൂത്തുലഞ്ഞാരു ഭാരതം
ജന്മഭൂമി ഭാരതം കർമ്മഭൂമി ഭാരതം
അതുല്ല്യമാം പൈതൃകം ഭാരതം[2]
[ ജയ ജയഭാരത …]
മലകളും, പുഴകളും താഴ് വരകളും
ഭംഗി ചാർത്തുന്നു ഭാരതം
ധീരരാം രക്തം അലിഞ്ഞു
ഒത്തു ചേർന്നൊരു ഭാരതം…[ 2 ]
ഇരവിലും പകലിലും ഹൃദയമാം വീഥിയിൽ
ഉണരുമീ വേളയിൽ കനവിലും നിനവിലും
ഇരുളിലും തെളിവിലും ഒരുപോലെ ഭാരതം.[2]
[ ജയ ജയഭാരത…]
പലഭാഷ പല വേഷധാരികൾ
എന്നുമിവിടെ മാറോടണക്കുന്നു
ജന്മനാട് എൻ സുകൃതമായ് കരുതീടുക നാം ഏവരും…[2]
ജാതിദ്വേഷമതാന്ത ചിന്തകൾ
മാഞ്ഞു പോയൊരു ഭാരതം
സത്യധാർമ്മിക മൂല്യ സംഹിത
എന്നുമിവിടെ സനാതനം.[ 2 ]
ജയ ജയ ജയഭാരതം
ഭാരതം… ഭാരതം എന്റെ ഭാരതം.
▫️▫️▫️▫️▫️▫️▫️▫️▫️▫️
✍🏻

By ivayana