രചന : ഷാജി സോപാനം.✍
ദീർഘനാൾ വൈദേശിക –
വൈതാളിക ശക്തി തൻ കാരാഗൃഹങ്ങളിൽ
അന്ധകാരത്തിൻ തടവിൽ കഴിഞ്ഞു നാം,,,,,
ചൂഷണം സഹിക്കയായ് പട്ടിണി
ദാരിദ്ര്യത്തിൻ കയ്പ്പുനീർ കുടിച്ച നാൾ,,,,,
ഒത്തുചേർന്നൊന്നായ്
ഗാന്ധിജി കാട്ടിത്തന്ന വഴിത്താരയിൽ ചരിക്കവേ,,,
ഇന്നു നാം സ്വാതന്ത്ര്യത്തിൻ മധുരം നുണയുന്നു,,,,
കാർഷിക വ്യാവസായിക –
വികസന ചക്രവാളങ്ങൾ കടന്നു നാം
ജനായത്ത ലോകത്തിൻ്റെ
വിസ്മയം നുകർന്നവർ,,,
ഇന്നു,,, ഹാ,,,, കഷ്ടം മഹാ ത്യാഗത്തിൻ്റെ
വിലയറിയാത്തവരായ് മാറി,,,,,
പരസ്പരം വാളോങ്ങുന്നു മതമൗലികവാദത്തിൻ്റെ
ആരവമുയരുന്നു,,,,
മഹാത്യാഗികൾ കുറിച്ചിട്ട രക്തരൂക്ഷിത
സമര ചരിത്രങ്ങൾ
വിലയം പ്രാപിക്കട്ടെ മഹാത്മജി തൻ
പാവനസ്മരണയിൽ,,,,,