എന്നാണിനി നാം
അടിമത്ത്വത്തിന്റെ
ചങ്ങലകൾ പൊട്ടിക്കുക ?

സ്വാതന്ത്യത്തെ
കൈപ്പിടിയിലൊതുക്കി
ചങ്കുറപ്പോടൊന്നു പറയുക
ഞാൻ സ്വതന്ത്രയാണെന്ന് !

എന്നാണിനി
പെറ്റ കുഞ്ഞിനമ്മിഞ്ഞ
നഷ്ടപ്പെടാതിരിക്കുക ?

കെട്ടുതാലിയുടെ
സ്വാധീനത്തിൽ
പാമ്പിൻ വിഷം
ഏൽക്കാതിരിക്കുക ?

വയറു വിശന്നവനെ
കള്ളനെന്നു മുദ്രക്കുത്തി
കൊല്ലാതിരിക്കുക ?

പിഞ്ചു പൈതങ്ങളെ
വൃദ്ധയെപ്പോലും
കാമത്തിനിരയാക്കാത്ത
ഒരു ദിനമെന്നാണുണ്ടാവുക?

വൃദ്ധ സദനങ്ങളില്ലാതെ
മക്കൾ മാതാപിതാക്കളെ
നോക്കുന്ന ഒരു ദിനം
എന്നാണുണ്ടാവുക?

ഇരുട്ട് നിറഞ്ഞൊരീ
വഴികളിൽ വിളക്ക് കത്തിച്ച്
നമുക്കൊന്നായി
പുതിയൊരു
ഭാവി നെയ്തെടുക്കാം……

Lisha Jayalal 🧡🤍💚

By ivayana