രചന : പി. സുനിൽ കുമാർ✍
മനുഷ്യൻ അടിസ്ഥാനപരമായി
ഒരു മൃഗം മാത്രമാണെന്ന് മനസ്സിലാക്കുന്നതിൽ പിഴയ്ക്കുമ്പോഴാണ് നമുക്ക് മനുഷ്യനെപ്പറ്റിയുള്ള പ്രതീക്ഷകൾ
അസ്ഥാനത്തായിപ്പോയി എന്നൊക്കെ തോന്നുന്നത്…!!!
യഥാർത്ഥത്തിൽ അവന്സ്നേഹം, പ്രണയം, അന്യരോടുള്ള അനുകമ്പ മുതലായ വികാരങ്ങൾ അന്യമാണ്..!!
അല്ലെങ്കിൽ ക്രിസ്തുവിനെപോലെ ഒരാൾ വന്ന്
“നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക”
എന്ന് പറയേണ്ട കാര്യമില്ലായിരുന്നല്ലോ..!!!
അതായത് അയൽക്കാരനെ വെറുത്തു കൊണ്ടിരുന്ന ഒരുത്തനോട് ആയിരിക്കണമല്ലോ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക…..???
മനുഷ്യൻ അടിസ്ഥാന പരമായി തന്നെ സ്വാർത്ഥനാണ്…!!!
അവൻ, അവന്റെ ഇണയുടെകാര്യം, അവന്റെ കുട്ടികളുടെ
കാര്യം,അവന്റെ കുടുംബത്തിന്റെ കാര്യം, അവന്റെ കാറിന്റെ കാര്യം, അവന്റെ ജോലിയുടെ കാര്യം, ഇതൊക്കെ കഴിഞ്ഞ് മാത്രമേ അവന് അയൽക്കാരനെ നോക്കാൻ സമയമുള്ളൂ….!!!
എന്റെ എന്ന ബോധം മനുഷ്യന് ജനിതകമായി ഉള്ളതാണ്..
“എന്റെ” അല്ലെങ്കിൽ “ഞാൻ”
എന്ന ബോധം ഇല്ലായിരുന്നെങ്കിൽ മനുഷ്യൻ എന്നേ ഈ ഭൂമിയിൽ നിന്ന് കുറ്റിയറ്റു പോയേനെ…!!
സ്നേഹം, പ്രണയം, സാഹോദര്യം, ജനാധിപത്യം, പരസ്പര ബഹുമാനം, നിയമ വ്യവസ്‌ഥ,
സാമ്പത്തിക കാര്യങ്ങൾ എന്നിവയെല്ലാം
നാം പിന്നീട് കൃത്രിമമായി
കെട്ടിപ്പടുത്തെടുത്തതാകുന്നു …!!!
യഥാർത്ഥത്തിൽ പച്ച മനുഷ്യന് ഇതെല്ലാം അന്യമാണ്..
അതു കൊണ്ടാണ് ഇതൊന്നും ഇല്ലാതിരുന്ന മനുഷ്യനെ പ്രാകൃത മനുഷ്യൻ എന്നും ഇന്നത്തെ മനുഷ്യനെ ആധുനിക മനുഷ്യൻ എന്നും വിളിക്കുന്നത്..!!
പ്രണയം എന്നത് ആത്യന്തികമായി ഒരു ഫോർപ്ലേ മാത്രമാകുന്നു ….!!! സംയോഗം നടക്കുന്ന അന്ന് പ്രണയവും അവസാനിക്കും..!!
പിന്നെ പ്രണയം ഉണ്ട്,
അത് ഹൃദയത്തിന്റെ ആഴങ്ങളിൽ എവിടെയോ ഉറഞ്ഞുകൂടി കിടക്കുന്നുണ്ടാവും…!!
ചിലപ്പോൾ ഒന്ന് ചെറുതായി
വഴി പിരിയുന്നതോടെ കൂടി ഉയർത്തെഴുന്നേൽക്കുന്ന ഒരു നൊമ്പരമായി അതു മാറിയേക്കാം.!!.
മൃഗങ്ങളിലും പ്രണയമുണ്ട് പലപ്പോഴും അത് കുറച്ചു നേരത്തേക്ക് മാത്രമേ ഉണ്ടാകാറുള്ളൂ എന്ന് മാത്രം..
കാര്യം നടക്കുന്നത് വരെ മാത്രം..!!
മനുഷ്യനും അങ്ങനെയൊക്കെ തന്നെ..!!!
പക്ഷേ പിന്നെയും ഉണ്ടെന്ന് അവന് അഭിനയിക്കാൻ കഴിയും..
മറ്റു മൃഗങ്ങൾക്ക് അതിനുള്ള കഴിവില്ല.. ബോധപൂർവം അഭിനയിക്കുന്ന വേറൊരു മൃഗത്തെ നിങ്ങൾ കാണുവാനുള്ള യാതൊരു സാധ്യതയുമില്ല…!!!
മനുഷ്യനല്ലാതെ….!!!
ആശയങ്ങളുടെയും
ചിന്താഗതികളുടെയും വ്യത്യാസങ്ങളായിരുന്നു
പല യുദ്ധങ്ങളുടെയും അന്തർധാര..
യുദ്ധമുഖത്ത് മാത്രമല്ല സമാധാനത്തിലും ഒരു ദയയുമില്ലാത്ത ജീവിയാകുന്നു മനുഷ്യൻ..
സ്വന്തം വർഗ്ഗത്തെ ഇത്രയേറെ കൊന്നൊടുക്കിയ
മറ്റൊരു മൃഗവും ഇല്ല..
വേദനിപ്പിക്കാനോ ദ്രോഹിക്കാനോ അതിരുകൾ കൽപ്പിക്കാത്ത ജീവിയാണവൻ.
സ്വന്തം വാച്ച് പോലുംഅഞ്ചു മിനിറ്റ് മുന്നിലാക്കി വെച്ച് അവനവനെ തന്നെ പറ്റിക്കുന്ന ഏക ജീവിയാണ് മനുഷ്യൻ..!!
അവനിൽ നിന്ന് കൂടുതൽ നന്മകൾ
പ്രതീക്ഷിക്കരുത്….!!! പ്രതീക്ഷിക്കുന്നവർ നിരാശരാകും..!!