കാത്തിരിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ മടുപ്പാണ് ..!!

അത് ആസ്വദിക്കാൻ കഴിഞ്ഞാൽ ഭാഗ്യവാൻ.!

രാത്രിയെ, പകലിനെ എല്ലാത്തിനും നമ്മൾ കാത്തിരിക്കുന്നു. !!

മഹാമാരി കൊറോണയും മാറുമെന്ന് കരുതി കാത്തിരിക്കുന്നു ഈ കാത്തിരിപ്പുകൾ വിഷമമുള്ളതാണ് അത് ചിലർ ആസ്വദിക്കുന്നു..!!

ജീവിതം തന്നെ മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ് ആ ആസ്വാദനം അതികമാരും ശ്രമിക്കാറില്ല..!

കാത്തിരിക്കാതെ നേടിയെടുക്കുന്നത് ആസ്വാദ്യവുമാവില്ലെന്ന് മനസിലാക്കുമ്പോഴേക്കും ഏറെ വൈകിയിരിക്കും..!!

മരണം പോലും കാത്തിരിന്നാണ് വരുന്നതെങ്കിൽ അതും ആസ്വദ്യമാക്കാം ..!!

വിശപ്പോടെ അമ്മയുടെ മുന്നിൽ കാത്തിരുന്നു തുടങ്ങുന്നു ജീവിതം.!!

എന്റെ ഈ കാത്തിരിപ്പും ഒരു നന്മയുടെ പ്രതീകം മാത്രം ..!

” നാളെ പ്രതീക്ഷകൾ കൈക്കുമ്പിളിൽ നിറച്ച നിവേദ്യം പോലെ മധുരമായിരിക്കും..”

ജീവിതയാത്രയിൽ വഴിക്ക് വച്ചു കയറി ജീവിതത്തിന്റെ ഭാഗമായ എന്റെ ഭാര്യ പ്രണയത്തിന്റെ മാധുര്യം കാണിക്കാൻ ശ്രമിച്ചവൾ..!!

“ എന്താ സതിയേട്ടാ ആലോചിക്കുന്നത്.?. ”

“ ഏയ്… ഒന്നുമില്ല വെറുതെയിരുന്നപ്പോൾ ഓരോന്ന് ആലോചിച്ചു പോയി..”

“ പണിയില്ല വേറെന്തു ചെയ്യാനാണ് ഈ കൊറോണ കാലത്ത് ..”

“ എല്ലാം ശരിയാവും സതിയേട്ടാ…”

“ ഈ ഇരിപ്പിനും ഒരു അന്ത്യം വരും.. നമുക്ക് കാത്തിരിക്കാം..!!

ഈ ആശ്വാസവാക്ക് അന്നൊന്നും ഞാൻ ശ്രദ്ധിച്ചില്ല കാരണം തിരക്കായിരുന്നു ഇന്നത് മനസ്സിന് കുളിരാണ്..!!

അവളുടെ സ്നേഹത്തിനു പകരം വെക്കാൻ എന്റെ കൈയ്യിൽ ഒന്നും തന്നെയില്ല എന്ന തിരിച്ചറിവ് ഞാൻ മനസ്സിലാക്കിയത് ഇന്നാണ്..!!

കളങ്കമില്ലാത്ത ഒരു മനസ്സ് മതിയായിരുന്നു..
ആ ജീവിതതുലാസിൽ തുളസികതിർ പോലെ വെക്കാൻ അതുപോലുമില്ല ഇന്നെനിക്ക്…

രണ്ട്‌ കുട്ടികളെ പ്രസവിച്ചു കുടുംബം ചുമക്കുന്ന അവൾക്ക് ലവലേശം മിടിപ്പ് തോന്നിയിട്ടില്ല ജീവിതത്തിൽ.

ചെറിയ സന്തോഷങ്ങളിൽ പോലും സംതൃപ്തി കാണുന്നു സൗമ്യമായ ചിന്തയും പെരുമാറ്റവും..

ചിലപ്പൊൾ ഇതൊക്കെ ഒരു അഭിനയമാണോ എന്നുവരെ തോന്നിപോവും…!!

എനിക്കിന്ന് അസൂയയാണ് അവളോട്..!!

നാളിതു വരെ ഞാൻ എന്തെക്കെയോ ചെയ്യ്തുനോക്കി ഒന്നിലും ഒരു സംതൃപ്തിയും കണ്ടില്ല

” അലസമായ മനസ്സിൽ ചെകുത്താൻ കുടിയിരിക്കുന്നു..! “

പക്ഷെ ആ ചെകുത്താനെ ഞാൻ അന്നേ കുടിയിരുത്തിയിരുന്നു ..!!

ആ ചെകുത്താനെ കണ്ടെത്താനുള്ള ശ്രമമാത്രമാണ് ഈ വെറുതെ ഇരിപ്പ് ..

എന്റെ മനസ്സ് എന്നത് വൃത്തിക്കെട്ട ചിന്തയുടെ ഒരു മഹാസമുദ്രമാണ് ..!

ചില സ്നേഹങ്ങൾ കാണുമ്പോൾ ഞാൻ ചെയ്യ്ത മനഃസാക്ഷിയെ ലജിപ്പിക്കുന്ന പ്രവർത്തികൾ മനസ്സിൽ തികട്ടി വരും ..!

ഒന്നു ശരിയാണെന്ന് ന്യായിക്കാരിക്കുന്നില്ല പക്ഷെ ആരെങ്കിലും ഒന്ന് ഒച്ച വെച്ചിരുന്നെങ്കിൽ ഞാൻ ഉണർന്നേനെ …!!

ഏകദേശം പ്രായപൂർത്തിയായപ്പോൾ അടുത്ത വീട്ടിലെ എന്നെക്കാളും പ്രായമായ ചേച്ചിയുമായി ശാരീരിക ബന്ധപ്പെട്ടുതും

ആ ബന്ധത്തിൽ അന്ന് അഭിമാനം തോന്നി അഹങ്കാരതോടെയുള്ള ആവേശമായിരുന്നു മറ്റാർക്കും കിട്ടാത്ത സൗഭാഗ്യമായും കരുതി.

അങ്ങനെയുള്ള ബന്ധങ്ങളാണ് എന്റെ രാത്രികളുടെ രുചി നഷ്ടമാക്കുന്നത് എന്ന് മനസ്സിലാക്കാൻ ഒരു കൊറോണ കാലം വരെ കാത്തിരിക്കേണ്ടി വന്നു..!!

ജീവിതത്തിൽ വിഷയാസക്തിക്കു പുറമെ സ്നേഹബന്ധത്തിനും പ്രശക്തിയുണ്ടെന്നും ആ സ്നേഹം പൂർണമായും ഉൾക്കൊള്ളാൻ കറ പുരളാത്ത മനസ്സ് വേണമെന്നും അറിയില്ലായിരുന്നു..!!

എന്റെ പ്രായമാണോ എനിക്ക് കിട്ടുന്ന സഹചര്യമാണോ അറിയില്ല എന്റെ പെരുമാറ്റം എന്നോട് അടുക്കുന്ന ആരെയും വശത്താക്കാൻ കഴിഞ്ഞു

അങ്ങനെ കുറെ കാലം പല നിറത്തിലും ഭാഷയിലുമുള്ള ധാരാളം നഗ്നശരീരങ്ങൾക്കൊപ്പം കിടന്നുറങ്ങി.

അന്ന് അനുഭവിച്ചത് സുഖമാണോ..?

എന്നറിയില്ല ആ പ്രായത്തിൽ അത് ആസ്വദിക്കാൻ മനസ്സ്ന് പക്വതയുണ്ടായിരുന്നില്ല എന്ന തിരിച്ചറിവ് അറിയുന്നത് ഇന്നാണ്..!!

” അനുഭവയോഗ്യമായയെല്ലാം നഷ്ടപ്പെട്ട് മരണതുല്യം ജീവിക്കുക മാത്രമല്ല ഭാര്യയുടെ ജീവിതം കൂടെ നശിപ്പിക്കുന്നു ഇതെല്ലാം കണ്ടു വളരുന്ന എന്റെ മക്കൾ അവരുടെ ഭാവി..??

അന്ന് എന്റെ കഥകൾ കേൾക്കാൻ എനിക്ക് ചുറ്റും ധാരാളം പേരുണ്ടാവും

കാമഗ്നി നിറഞ്ഞ എന്റെ കണ്ണുകൾ ഏതു സ്ത്രീരൂപത്തിലും കാമംമാത്രം കണ്ടതോടെ ബന്ധങ്ങൾക്ക് അടിസ്ഥാനമില്ലാതായി

പെൺശരീരങ്ങൾ മാത്രമായി എന്റെ നോട്ടം അതിലെ മനസ്സ് കാണാൻ കഴിഞ്ഞില്ല

പ്രേമം എന്നിൽ ഒരു പരിഹാസം മാത്രമായി പ്രേമിക്കുന്നവരോട് എനിക്ക് പുച്ഛമായിരുന്നു

പ്രണയിച്ചാലും ഇല്ലെങ്കിലും പെണ്ണിനെ കാമത്തിനുമാത്രം ഉപയോഗിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കിയത്

അതുകൊണ്ടു വിവാഹം എന്ന നാട്ടാചാരം നടത്തുമ്പോഴും കാമം തുളുമ്പുന്ന പെണ്ണിനെതന്നെ തിരഞ്ഞെടുത്തതും

ഭാര്യയുമായുള്ള ആ രാത്രിയിലും എനിക്ക് എന്നെത്തെയും പോലെ കാമം നുകരുന്ന ഒരു രാത്രി മാത്രമായിരുന്നു

പ്രണയത്തിനൊടുവിൽ കിട്ടുന്ന കാമത്തിന് സ്നേഹത്തിന്റെയും പരിലാളനയുടെ മാധുര്യവുമുണ്ടെന്ന് പിന്നീടാണ് മനസ്സിലായത്

പക്ഷെ അതിലൊന്നും അവൾ പരിഭവം പറഞ്ഞില്ല അന്നൊക്കെ അവളിൽ കാമത്തെക്കാളും പ്രണയമാണ് തുളുമ്പി നിന്നത്

ആ പ്രണയം മനസ്സിലാക്കാൻ കഴിഞ്ഞില്ല..!!

ഇന്ന് മനസ്സിലാക്കാൻ ശ്രമിച്ചലും മനസിലാക്കാൻ കഴിയുന്നുമില്ല “ ഈ പ്രണയത്തിന്റെ തീവ്രത..”!!

ചില സംശയങ്ങൾ സ്വന്തം കഴിവില്ലായ്മയിൽ ഉയർത്തെഴുന്നേൽക്കും..!!

“ പ്രണയം അവളെ പ്രസന്നവതിയാക്കുന്നു
ആവളുടെ പ്രണയതത്തിന് ഞാൻ അർഹനാണോ..?

” കാത്തിരിപ്പിനൊടുവിൽ നേടുന്ന പ്രണയത്തിന് ഇരട്ടി മധുരമാണ്..!

“ ഇനിയും എത്ര കാത്തിരുന്നാലാണ്‌ എന്നിൽ പ്രണയം ഉണ്ടാവുക ..”!!

“ കുടുംബത്തിൽ നീതി പുലർത്തുക എന്നത് എന്നിൽ അസാധ്യമാണ് അങ്ങിനെ ചിന്തിക്കാനുള്ള യോഗ്യതപോലുമില്ല..”

സുഹൃത്തുക്കൾ എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു
ഞാൻ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാതെ ജീവിക്കുന്നു

പ്രണയാർദമാം ഒരു മനസില്ലാതെ ജീവിക്കുന്ന എനിക്ക് ഒന്നിനെയും കളങ്കമില്ലാതെ അടുക്കാൻ കഴിയുന്നില്ല..!!

തുടക്കം പിഴച്ചാൽ അവസാനം വരെ പിഴക്കും ജീവിതം ആസ്വദിക്കണമെങ്കിൽ പ്രണയമുള്ളതാവണം അതിന്റെ സൗന്ദര്യം നേരത്തെ കവർന്നെടുത്താൽ ജീവിതത്തിൽ ആസ്വാദനം ഉണ്ടാവില്ല

“ പൊൻ മുട്ടയിടുന്ന താറാവിനെ പോലെ ചത്തുപോവും നമ്മളിലെ പ്രണയവും..!!”

ആസ്വാദനമില്ലാത്ത ജീവിതം മിടിപ്പാണ് ഓരോ സമയത്തു ചെയ്യേണ്ട കാര്യങ്ങൾ ആ സമയത്തെ ചയ്യാവൂ അല്ലെങ്കിൽ മനസ്സിനെ തൃപ്തിപ്പെടുത്താൻ ബുദ്ധിമുട്ടും

ഇന്നത്തെ ലോകത്തിന്റെ സഞ്ചാരവും ആ വഴിയിലാണ് പുരോഗമനം, സാങ്കേതിക പരിജ്ഞാനം ഒരു പരിധിക്കപ്പുറം കുട്ടികളിൽ അറിവിനേക്കാൾ അനുഭവനഷ്ടം സൃഷ്ടിക്കുന്നു എന്ന വസ്തുത നാം മാതാപിതാക്കൾ മനസിലാക്കുന്നില്ല

വിശപ്പില്ലാതെ ആഹാരം കഴിക്കുന്നു ഇന്നത്തെ തലമുറ എല്ലാം ഒരു അലസൻ മട്ടിൽ ജീവിതത്തെ കാണുന്നു അതോടെ ജീവിത ആസ്വാദനം കുറയുന്നു

ബന്ധങ്ങൾ, സ്നേഹം അവിശ്യങ്ങക്ക് മാത്രമായി ചുരുക്കുമ്പോൾ മരണത്തിനു മുന്നിലുള്ള ഈ കാത്തിരിപ്പിന് ഒരു ആസ്വാദനമുണ്ടെന്നും അതിൽ സന്തോഷമുണ്ടെന്നും കാണിച്ചുകൊടുക്കുക

” കുരുന്ന് മനസ്സുകളിൽ സ്നേഹത്തിന്റെ വെളിച്ചം തെളിയിക്കുക..”

” ജീവിതം ആസ്വാദനകരമാക്കാൻ നമ്മളാൽ കഴിയുന്ന നന്മയുടെ എല്ലാ വഴികളും തുറന്നു കൊടുക്കുക..”

” ബന്ധങ്ങളുടെ മൂല്യം അറിയിച്ചു വളർത്താം നാളത്തെ തലമുറയെ” .

ഇത്രയും കാലം തിരക്കായിരുന്നു മനഃസാക്ഷി ഒളിപ്പിച്ചുവച്ചു ജീവിച്ചു
ഇപ്പോൾ ഒരു തിരക്കും ഇല്ലാത്തതുകൊണ്ടു എല്ലാം ഓർമ്മകളിൽ ചിത്രം പോലെ തെളിഞ്ഞു വന്നു

” യഥാർത്ഥ ജീവിതത്തിൽ ഞാൻ ഉൾപ്പടെ എത്രയോ പേർ ഈ വേദന അനുഭവിക്കുന്നു ആരെയും അറിയിക്കാതെയുള്ള ഒരു ജീവിത അഭിനയം..!!”

Hari kuttappan

By ivayana