നിനച്ചിരിക്കാതെയടുത്തുനമ്മളി
യകന്നകണ്ണികൾ വിളക്കിനോക്കിയും
മറന്നിടാവരി കുറിച്ചെടുത്തു നിൻ
മൃദുലഭാവങ്ങൾ തിരിച്ചുവന്നതും
പറഞ്ഞുതീർത്തൊരാ പഴങ്കഥകളിൽ
പലതുമിന്നുഞാൻ നിനച്ചിരിപ്പതും,
അറിവതുണ്ടോ നിൻ മനോരഥത്തിൽ ഞാൻ
വിരഹവേദന യറിഞ്ഞു തേങ്ങുന്നു
അകലെ നിന്നുടെ ഹൃദയവും സദാ
മിടിച്ചിടുന്നുവെന്നറിവതുണ്ട് ഞാൻ
പകരമാവില്ല പലതുമെന്നുടെ
പതിവുകൾ മാറ്റി പണിതു നോക്കി ഞാൻ
നിറ നിലാ തിങ്കളും മലർ മഞ്ഞു തുള്ളിയും
വഴിമാറി മെല്ലെ യകന്നു പോയി
അറിയാത്ത നോവിന്റെ ഭാരവും
താങ്ങിയി യിടവഴിയിൽ ഞാൻ
തനിച്ചിരിപ്പായ്‌,
നീ തന്നിരോർമകൾ,, നീ പകർന്നൂർജവും,,
നിന്നോട് കൂടെ യകന്നു പോയി,
നിൻ മൊഴി കേൾക്കുവാൻ,,,
നിൻ, ചാരെ യണയുവാൻ,,
കൊതിപൂണ്ട് നിൽക്കും മനസ്സുമായി
നാഴിക യെണ്ണിയും,, നാളുകളെണ്ണിയും
രാവുകൾ തള്ളിയകറ്റിടുമ്പോൾ
ഓർക്കുന്നുവോ നീ എന്നുടെ വാക്കുകൾ,
പൊരുളുകളൊക്കെ ഗ്രഹിച്ച കാലം,
മറവി തൻ മായാ വലയത്തിൽ നിന്നു നീ
പതിയെ മടങ്ങി വരുന്ന കാലം
കൂടെ പിറന്നില്ല യെങ്കിലും നിന്നുടെ
കൂടപ്പിറപ്പായ്,, ഞാൻ കൂട്ടിരിക്കാം
രാവും പകലുമിടവിട്ടു നിന്നെ ഞാൻ
കാത്തിടും ജീവൻ വെടിയുവോളം
നിന്നാത്മസൗഹൃദം മാത്രമാണിന്നെന്റെ,,,
ഹൃദയത്തിനുള്ളിലെൻ ശാന്തി മന്ത്രം

By ivayana