രചന : അനിരുദ്ധൻ കെ.എൻ. ✍
ജീവിതമെന്ന കുരിശു ചുമക്കുന്ന
പാവങ്ങളായുള്ള ഭക്തജനങ്ങളെ
കൊണ്ടല്ലോ പിന്നെയും പിന്നെയും ചുമ്മിപ്പു
സമ്പാദ്യമുണ്ടാക്കാൻ ദേവാലയങ്ങിൽ
പാപങ്ങളായുള്ള അജ്ഞർ ജനങ്ങൾ തൻ
സമ്പാദ്യമേറെയും മന്ത്രതന്ത്രജ്ഞരാം
വൈദീക ശ്രേഷ്ഠരാംവേദസാരജ്ഞന്മാർ
കൊള്ളയടിക്കുന്നു ദേവപ്രീത്യർത്ഥമായ്
എന്ന വിവക്ഷയിൽ ദസ്യുക്കളായ് നിന്നു
പാലിൽ കുളിപ്പിച്ചു നെയ്യിൽ കുളിപ്പിച്ചു
പാൽച്ചോറൂട്ടുന്നതാം കാഴ്ചകളല്ലയോ
കാണുന്നു സർവത്ര ക്ഷേത്രങ്ങളിലെങ്ങും
ആരെ നന്നാക്കുവാനാകുന്നി സൽകൃയ
നിത്യമെന്നോണമനുഷ്ഠിപ്പറിയില്ല
ദൈവങ്ങൾക്കായിട്ടിരിക്കുവാനായല്ലോ
കെട്ടിപ്പൊക്കീടുന്നു ക്ഷേത്രസമുച്ഛയം
കോടാനുകോടികൾ രാജ്യത്തിൻ സമ്പത്തു
പാവം ജനങ്ങളെ വള്ളിച്ചു നീളവേ
ക്ഷേത്രങ്ങളും പിന്നെ പള്ളികളും പരം
ഗംഭീരമായുള്ളലങ്കാര സൃഷ്ടികൾ
സ്വർണ്ണക്കൊടിമരം മേൽക്കൂര പോലുമേ
സ്വർണ്ണത്തിൽ തീർത്തൊട്ടിരുത്തി ദൈവളെ
മൃഷ്ഠാന്നം ഊട്ടി യജിക്കുകയാകുന്നു
വേദവേദാന്ത വിദുക്കൾ പുരോഹിതർ
മോക്ഷ വാഗ്ദനങ്ങൾ മന്ത്രിച്ചുരുവിട്ട്
ദൈവങ്ങൾക്കെന്താണു സമ്പത്തറിയില്ല
കോടാനു കോടികളുണ്ടു കണക്കില്ല
സുവർണ്ണാധനത്തിലിരിക്കും ദൈവങ്ങളെ
വേണ്ടും വിധം പോറ്റിയില്ലെന്നതാകുകിൽ
ദൈവകോപം വന്നു നാടുമുടിഞ്ഞു പോം
എന്നുള്ളൊരണമാം വിശ്വാസവും കൂടി
ഉണ്ടൊല്ലോ നന്മയായ് ദാനമായൊന്നതും
വിശ്വാസമായിട്ടും പാവം ജനങ്ങളിൽ
നന്മവന്നീടുവാനൈശ്വര്യം വന്നിടാൻ
പാവങ്ങളന്ധർ മനുഷ്യരവർ നിത്യം
അർച്ചനകൾ പിന്നെ ഹോമം ബലികളും
പൂജകളുമെല്ലമെല്ലാം നടത്തുവാൻ
എന്നിട്ടു മോക്ഷം ലഭിക്കുവാനായിട്ടു
ഉള്ള സമ്പാദ്യങ്ങൾ ദൈവാർച്ചനകളായ്
കൊണ്ടു സമർപ്പിപ്പു ദേവാലയങ്ങളിൽ
ഓരോരോ അർച്ചനകൾക്കും പടി ക്ലിപ്തം
ഉണ്ടു കുറിമാനമിത്രതുകയെന്നും
ഐശ്വര്യ മോക്ഷദമായുള്ള നേട്ടങ്ങൾ
ഉണ്ടാകുമ്പോലുമെന്നാകുന്ന വിശ്വാസം
അന്ധമാം വിശ്വാസം വിശ്വാസമായിട്ടും
അന്ധരുമജ്ഞരുമായ ജനങ്ങളിൽ
ആഴത്തിൽ വേരുന്നിയാകുന്നിരിപ്പതും
എന്നതാകുന്നെല്ലോ ദൈവജ്ഞരായുള്ള
വേദവിശാരദന്മാരുടെ നേട്ടവും
അമ്പലോം പള്ളിയും സമ്പാദ്യം കൂട്ടുന്നു
ഒരുപറ്റം വൈദികൾ ബൂർഷ്വാകളും കൂടി
ട്രസ്റ്റുകളുണ്ടാക്കി ചൂഷണമെല്ലാമായ്
ദൈവങ്ങളെ തെട്ടീലിട്ടു കുളിപ്പിച്ചു
ഊട്ടിയുറക്കുന്ന കാഴ്ചകളാകുന്നു
കാണ്മതു സർവതു ആരാധനകളായ്
ഐശ്വര്യം കൈവരാൻ ചെയ്യാനൊരു പൂജ
പിടിപൂജ ചെയ്യാനെന്താ മുടക്കെന്നു
ശബരിമലേലെന്നതോർക്കുവാൻ പോലും
പേടിച്ചു പോകുമതെന്നതാകും തുക
വല്ല ഗുണവുമതുണ്ടാമോ പടിപൂജ
ചെയ്തതു കൊണ്ടെന്നുമില്ലറിവൊന്നുമേ
കോടിക്കണക്കിനു സാധാരണക്കാരിൽ
അന്ധ മതബോധം സൃഷ്ടിച്ചവരുടെ
സമ്പാദ്യമേറെയും ചൂഷണം ചെയ്യുന്നു
സമ്പ്രദായമൊന്നു മാത്രം പരം ലക്ഷ്യം
ഉദ്ദേശ്യ സാധ്യമായൊന്നതായുള്ളൊരു
ലക്ഷ്യമാകുന്നതു മെയ്യനങ്ങാതിരു-
ന്നെങ്ങനെ സമ്പാദ്യം നേടുവാനായിടും
എന്നതല്ലാതൊന്നുമാകുന്നതല്ലല്ലോ
ദൈവവിശ്വാസവും ദേവാലയങ്ങളും
കള്ളന്മാർ ചൂതുകളിക്കാരു വാഴുന്ന
ചൂതുകളി സ്ഥലം മാത്രമാകുന്നെല്ലാം
കാലമാണീശ്വരനെന്നറിഞ്ഞിടാതെ
കാലാനു കർമ്മാനുസാരിയതായിട്ടു
കാലത്തിൻ കൂടവേ യാത്ര നടത്താതെ
വ്യാമോഹചിത്തരായ് ദേവാലയങ്ങളിൽ
പോയിട്ടിരുന്നു ജപിക്കിലൊരർത്ഥവും
ഇല്ലുള്ള സമ്പത്തുമായുസ്സും നഷ്ടമാം.