രചന : കുറുങ്ങാടൻ ✍
ഇലഞ്ഞിപ്പൂമരത്തണലത്തായൊരു വിദ്യാലയമുണ്ടേ
ഇലഞ്ഞിക്കരയുടെ ഹൃദയതടത്തിലെ വിദ്യാലയമാണേ!
വിശുദ്ധപത്രോസ് നാമത്താലൊരു വിദ്യാലയമുണ്ടേ
വിശുദ്ധി പൂക്കും പൂങ്കാവനമാം വിദ്യാലയമാണേ!
പത്രോസ് ശ്ലീഹാ നാമത്താലൊരു പള്ളിക്കൂടമുണ്ടേ
പത്രോസിന്റെ മക്കടെ മാനസ പള്ളിക്കൂടമാണേ!
പത്രോസ് പൗലോസ് ശ്ലീഹാമാരുടെ ദേവാലയമുണ്ടേ
പ്രാർത്ഥന ഗീതം മുകരിതമാകും ദേവാലയമാണേ!
കന്യാമറിയം കുടികൊള്ളുന്നൊരു ദേവാലയമുണ്ടേ
കാരുണ്യത്താൽ പൂവനമായൊരു ദേവാലയമാണേ!
വന്ദ്യതരായ ഗുരുക്കന്മരുടെ വിദ്യാലയമുണ്ടേ
വിദ്യാധനമതു സമ്പത്താക്കിയ ദേവാലയമാണേ!
സർഗ്ഗസുധാരസഭാവനവിടരും വിദ്യാലയമുണ്ടേ
സ്വർഗ്ഗം ഭൂമിയിലാണെന്നരുളും ദേവാലയമാണേ!
വിജയം നൂറായ് മേനിപൊലിക്കും വിദ്യാലയമുണ്ടേ
വിസ്മയകായികനേട്ടം കൊയ്യും വിദ്യാലയമാണേ!
കേരളനാട്ടിനു മദ്ധ്യേവാഴും വിദ്യാലയമാണേ
കേൾവികേട്ട ഇലഞ്ഞി നാട്ടിനു ദേവാലയമാണേ!
സ്വർഗ്ഗത്തേക്കാൾ സുന്ദരമായൊരു നാട്ടകസൗഭാഗ്യം
സ്വർഗ്ഗഭാവന ചിറകുവിടർത്തിയ വിദ്യാലയമാണേ!
പെരുമ്പടവത്തൂലിക ചിന്തിയ സങ്കീർത്തനമുണ്ടേ
ലോകം തറവാടാകും തോട്ടക്കവിതാഞ്ജലിയുണ്ടേ!
കാലത്തിന്റെ കൈത്തിരിയേന്തിയ നിയമജ്ഞരുമുണ്ടേ
കാൽവരി ചിന്തിയ രക്തപഥത്തിലെ പട്ടക്കാരുണ്ടേ!
സസ്യശാമളകോമളശീതളപരിസരഭംഗികളാൽ
സുന്ദരസുരഭിലഭുവനമായൊരു വിദ്യാലയമാണേ!
സുഖശീതളഹരിതസമൃദ്ധപരിസര വിദ്യാലയമുണ്ടേ
സുദൃഢസുകൃതസൗഹൃദം നിറയും വിദ്യാലയമാണേ!
അറിവിൻ മധുരം പകർന്നുനൽകാൻ വിദ്യാലയമുണ്ടേ
അഭിമാനത്തിന്നടയാളമതാം വിദ്യാലയമാണേ!
ഓർമ്മയിലെന്നും തിരുനാളേകും വിദ്യാലയമുണ്ടേ
ഓർമ്മത്താളില പീലികൾ പെരുകും വിദ്യാലയമാണേ!
പള്ളിമണിയുടെ ധ്വനികേട്ടുണരും പള്ളിക്കൂടമുണ്ടേ
പള്ളിക്കരുകിൽ പാവനമായൊരു പള്ളിക്കൂടമാണേ!
മുരിക്കനച്ചൻ നാന്ദികുറിച്ചൊരു പള്ളിക്കൂടമുണ്ടേ
നൂറിൽ നിറവിൽ പ്രജ്ജ്വലമായൊരു പള്ളിക്കൂടമാണേ!
മുരിക്കനച്ചൻ നാന്ദിവരച്ചൊരു വിദ്യാലയമാണേ
വട്ടംകണ്ടക്കാരുടെ മണ്ണിൽ വരച്ച സുകൃതമതേ!
മുരിക്കനച്ചൻ കടഞ്ഞെടുത്തൊരു നാറിനെയ്യമൃതുണ്ടേ
ഒരിക്കലിവിടെ വന്നുഭുജിച്ചാൽ മേൽമ്മേലമൃതമയം!
നമുക്കു ജീവിതമാർഗ്ഗം തീർത്തൊരു വിദ്യാലയമുണ്ടേ
നാളിൽ നാളിൽ നന്മ വിതയ്ക്കും വിദ്യാലയമാണേ!
അക്ഷയമില്ലാത്തറിവതുപകരും വിദ്യാലയമുണ്ടേ
ലക്ഷം പേരുടെ ലക്ഷ്യപഥത്തിലെ വിദ്യാലയമാണേ!
ഇലഞ്ഞിപ്പൂമരത്തണലത്തായൊരു വിദ്യാലയമുണ്ടേ
ഇലഞ്ഞിക്കരയുടെ ഹൃദയതടത്തിലെ വിദ്യാലയമാണേ!
വിശുദ്ധപത്രോസ് നാമത്താലൊരു വിദ്യാലയമുണ്ടേ
വിശുദ്ധി പൂക്കും പൂങ്കാവനമാം വിദ്യാലയമാണേ!