സ്വപ്നത്തിലെന്നോടു കിന്നാരംചൊല്ലിയ
സപ്തവർണ്ണപ്പൈങ്കിളിയേ
തത്തിപ്പറന്നു നീയെന്മനോരാജ്യത്ത്
കുറുകിപ്പാടിയതേതു രാഗം…ഏതു രാഗം?
……….സ്വപ്നത്തിലെന്നോടു


ഇന്ദ്രിയങ്ങൾ പൂത്തുലയുന്നരാത്രിയിൽ
നിദ്രാവിഹീനനായ് ഞാനുണർന്നിരുന്നു
ഇടക്കിടെക്കേൾക്കുന്ന നിൻരാഗസുധയിൽ
എല്ലാംമറന്നു ഞാനെന്നേമറന്നു…
എന്നേമറന്നു!
……….സ്വപ്നത്തിലെന്നോടു


ഇനിയുമീപ്പൂങ്കാവനത്തിലെ മഞ്ഞലകളിൽ
ഇണക്കിളിനിന്നെഞാൻ തേടിയെത്തും
ഇവിടെയെൻഹൃദയത്തിൻ സ്പന്ദനംകേട്ടു നീ
ഇനിയും വൈകാതെവന്നണയൂ……വന്നണയൂ…
…………..സ്വപ്നത്തിലെന്നോടു


ഇന്നുഞാനറിയുന്നെൻ മാനസവീണയിൽ
നിന്നുടെ രാഗമതനുരാഗമല്ലേ ?
ആലിംഗനത്തിന്റെ നിർവൃതിനിറയുമെൻ
മോഹത്തിൻ തീരത്തുനീ വരുമോ…നീ വരുമോ?
………………സ്വപ്നത്തിലെന്നോടു


മോഹനൻ താഴത്തേതിൽ

By ivayana