ഇവിടെ കാറ്റിലിളം സുഗന്ധം പകരും
ഇലഞ്ഞിപ്പൂങ്കുലപോൽ രുചിരം
ഇണങ്ങുമീയുൽഫുല്ലപൂമിഴിയാൾ
ഇഹത്തിലും പരത്തിലും കാണുമോ…
ഇവളെപ്പോലൊരു കാമിനിയാൾ….

കണ്ടാൽ കബളമാം കളേബരം
കടിയിളക്കിയോരോപദം വെച്ചു
കൊണ്ടൽ കാർകൂന്തൽ കാറ്റിൽപാറിച്ചു
കുകുന്തതമണ്ഡലമുലച്ചു….

മലർ മദഭൃംഗത്തെപേടിച്ചു
മരന്ദമുള്ളിലൊളിപ്പിച്ച പോലവെ
മാറിടം മണികഞ്ചുകത്തിനുള്ളിലൊളിപ്പിച്ചു
മാധവം പോലെൻ കൺമുന്നിൽ ലസിക്കും
മലയാളി മങ്കേ….

നീയെത്ര മേൽ മനോഹരി
മനസ്സിന്റെ മധുശാലയിൽ നീയൊരു ലഹരി
മണിക്കിനാവിൽ നീയൊരു മായാ കിന്നരി
മദിക്കുന്നു മോഹമാത്മാവിലെന്നും നീ….

By ivayana