ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

1960-ൽദേവസ്സി-ക്ലാര ദമ്പതികളുടെ മകനായി ഗുരുവായൂർ ഒരുമനയൂരിൽ ജനിച്ചു, പാവറട്ടി, പാലക്കാട്‌ എന്നിവിടങ്ങിൽ വിദ്യാഭ്യാസം .”കേരള സംസ്ക്കാരം” എന്ന കാമ്പസ് മാസികയുടെ എഡിറ്ററായി പ്രവർത്തിച്ചു.”പ്രേരണ”യിൽആദ്യ കവിത പ്രസിദ്ധീകരിച്ചു. ആദ്യം സുഹൃത്തായ മോഹൻദാസുമൊത്തു “ശിഖ “എന്ന പേരിൽ ഗുരുവായൂർ കേന്ദ്രമായി പുസ്തകപ്രസാധനം ആരംഭിച്ചു .പിന്നീട് 1985-ൽ കോഴിക്കോട് ആസ്ഥാനമായി “മൾബെറി” പബ്ലിക്കേഷൻസ് തുടങ്ങിയത്.
കേരളത്തിൽ പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ ലാഭേച്ഛയില്ലാതെ പുറത്തിറക്കുമ്പോളും ലോക ക്ലാസിക്കുകൾ ഉൾപ്പടെ നിരവധി പുസ്തകങ്ങൾ ഏറ്റവും മികച്ച രൂപത്തിൽ അദ്ദേഹം കേരളത്തിന് സമ്മാനിച്ചിട്ടുണ്ട് .പലതരത്തിലുള്ള അംഗത്വങ്ങളിലൂടെയും തപാൽ മാർഗം പുസ്തകം എത്തിച്ചുകൊടുത്തും വായനയുടെ പുത്തൻ സംസ്കാരം മൾബെറിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു . അതുകൊണ്ടാണ് International Darsana Award for high quality of production മൂന്നു തവണ കരസ്ഥമാക്കാനും ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ് ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചത് .
മൾബെറി പബ്ലിക്കേഷൻസ് ആരംഭത്തിൽ തന്നെ സഹായിച്ച ഡെയ്സി എന്ന സുഹൃത്തിനെ വിവാഹം കഴിച്ചു. ഒരു മകളുണ്ട്. ”സാഹിതീയ സംസ്കാരം തീരെ സ്പർശിച്ചിട്ടില്ലാത്ത, കേരളത്തിലെ ഏറ്റവും പുരാതനമായ സിറിയൻ ക്രിസ്ത്യാനി കുടുംബത്തിൽ പിറന്ന ഒരാൾ മലയാളിയുടെ വായനാ അഭിരുചികളെ ലോക ക്ലാസിക്കുകളിലേക്ക് പറിച്ചു നട്ടു” എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്
നൊസ്റ്റാൾജിയ ,അലൗകികം
തുടങ്ങിയ കവിതകളും ഭൂമിയുടെ മനസ്സിൽ,ഓർമ്മ തുടങ്ങി എഡിറ്റു
ചെയ്ത പുസ്തകങ്ങളും അദ്ദേഹത്തിന്റേതായി പുറത്തു
വന്നിട്ടുണ്ട് .
2003 ഓഗസ്റ്റ് 21-ന് അദ്ദേഹം സ്വജീവിതം അവസാനിപ്പിച്ചു .അതോടെ മൾബറിയുടെ പ്രവർത്തനവും നിലച്ചു.ഷെല്‍വിയുടെ മരണാനന്തരം ഭാര്യ അദ്ദേഹത്തെക്കുറിച്ച് എഴുതിയ പുസ്തകമാണ് ‘ഷെല്‍വി എന്ന പുസ്തകം” .കൂടാതെ മാതൃഭൂമി പബ്ലിക്കേഷൻസ് അദ്ദേഹത്തിന്റെ സമ്പൂർണ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എനിക്ക് വ്യക്തിപരമായി ഏറെ അടുപ്പം പ്രീഡിഗ്രി കാലത്തു കത്തിലൂടെയും ഫോണിലൂടെയും അദ്ദേഹത്തോടുണ്ടായിരുന്നു . മൾബറിയുടെ “ഗ്രീൻ കാർഡ്” പദ്ധതിയിൽ അംഗമായിരുന്നു .ഓഷോ ,നിത്യ ചൈതന്യ യതി ,ജിബ്രാൻ ,ഫെഡറിക് നീഷേ, മാർക്കേസ് ,തുടങ്ങി എത്രയോ മികച്ച എഴുത്തുകാരുടെ പുസ്തകങ്ങൾ ഞാൻ സ്വന്തമാക്കിയത് അദ്ദേഹത്തിൽ നിന്നായിരുന്നു .മലയാളത്തിലെ മികച്ച പുസ്തകങ്ങളിലൊന്നാണ് “ഓർമ്മ “പത്തു പ്രാവശ്യത്തിലധികം ഞാൻ വായിച്ചിട്ടുണ്ട് .എന്റെ ആദ്യ പുസ്തകം മൾബറിയിലൂടെ പുറത്തിറക്കാൻ ആഗ്രഹിച്ചിരുന്നു .പ്രാഥമിക ചർച്ച നടത്തുകയും ചെയ്തിരുന്നു .പക്ഷെ അതിനു മുൻപേ അദ്ദേഹം പോയി. .’ഓർമയുടെ തെരുവ് ഇപ്പോൾ
വിജനമാണ്…
ഈ തെരുവിലൂടെ നീ കടന്നുപോയത്
അൽപം മുൻപ്…”…എന്ന അദ്ദേഹത്തിന്റെ വരികളും .”മഴ എന്നെ മറക്കുമ്പോൾ” എന്ന കവിതയിൽ
“ഒരിക്കലും ഞാനുണ്ടായിരുന്നില്ല
മഴ എന്റെ പേരെഴുതിയില്ല
മഴ എന്റെ പേര്​ മായ്ച്ചതുമില്ല
എങ്കിലും മഴ പെയ്തുകൊണ്ടേയിരുന്നു” എന്ന വരികളും മതി അദ്ദേഹം ആരാണെന്നു അറിയാൻ.
ആര്യഭവനിലെ മുറിപൂട്ടി പുറത്തിറങ്ങുമ്പോള്‍ “പുസ്തകങ്ങള്‍ക്ക് ശ്വാസം മുട്ടാതിരിക്കാന്‍ ഒരു ജനല്‍പാളിയെങ്കിലും അവന്‍ തുറന്നിടുമായിരുന്നു “എന്ന് ഷെല്‍വിയെക്കുറിച്ചുള്ള പി. കെ പാറക്കടവിന്റെ പ്രസ്താവന മാത്രം മതിയല്ലോ …ബാഷ്പാഞ്ജലികൾ ..

അഫ്സൽ ബഷീർ തൃക്കോമല

By ivayana