വീടിനുചുറ്റുമൊരാൾ
പൊക്കത്തിൽ
സ്വയം തീർത്ത മതിൽക്കെട്ടുകൾക്കുള്ളിൽ,
കാഴ്ചമുരടിച്ച ജീവിതങ്ങൾ.!
കുട്ടികളും അച്ഛനും
അമ്മയും അവരുടെ
വൃദ്ധരായ
മാതാപിതാക്കളും ,
പാടത്തും പറമ്പിലും
ഓടിനടന്നിരുന്ന ബാല്യം
പൂത്തുലഞ്ഞ മാവും
തൊടിയിലെ മറ്റു
പഴവർഗ്ഗങ്ങളും ,
അവകാശികളില്ലാതെ
കൊഴിഞ്ഞു മണ്ണിൽ ദ്രവിക്കുന്നു.
കിണറ്റിൻ കരയിലിരുന്നു കഥകൾ
പറഞ്ഞു രസിച്ചിരുന്ന
ഒരു പറ്റം സ്ത്രീകൾ
കഥയില്ലാതെ
ദൃശ്യമാധ്യമങ്ങളിൽ
കണ്ണും നട്ടിരിക്കുന്നു.!
മഴ തിമർത്തു പെയ്തിട്ടും
മണ്ണ് അറിയാത്ത
ഭാവം നടിക്കുന്നു.
കോൺക്രീറ്റ് പാകിയ
ഇടങ്ങളിൽ നിന്നും
മഴ മണ്ണിനെ തേടി ഒഴുകുന്നു.
യുവത്വം മനസ്സുകൊണ്ട്
ജരാ നരകളിൽ
അഭയം കണ്ടത്തുമ്പോൾ
നാളെയുടെ പ്രതീക്ഷകൾ
ഒളിമങ്ങുന്നു.!
വീട് എത്ര തന്നെ
ശീതീകരിച്ചിട്ടും
വീടിനുള്ളിൽ ചൂട് ,
കൂടുകയല്ലാതെ
ഒട്ടും കുറയുന്നുമില്ല.
പരിഭവങ്ങളും ,പരാതികളും നെടുവീർപ്പുകളും
ഹൃദയങ്ങളിൽ വല്ലാതെ,
വീർപ്പുമുട്ടുന്നു…
എല്ലാറ്റിനുമൊടുവിൽ
ജീവിതത്തിൽ ,
നിരാശയോടെ ഒരു മടക്കം
ആകെയുള്ള ആശ്വാസം;
മണ്ണിനോടുചേർന്ന്
മണ്ണിൽ തന്നെ അലിഞ്ഞുതീരാൻ
കഴിയുമെന്നതാണ്,
🌳🌳🌳🌳🌳🌳🌳🌳🌳

By ivayana