ഓർമ്മയ്ക്കു കൂട്ടായ് മനസ്സിന്റെയോരത്തിലൊരു
കവിതകൂടി ഞാൻ ചേർത്തണയ്ക്കാം.
പുളകവർണ്ണങ്ങളായെത്തും കിനാക്കളെ
പ്രണയകാവ്യങ്ങളായെഴുതി വെയ്ക്കാം.
മലർനിലാപ്പൊയ്കയിൽ നീരാടിയെത്തിടും
കുങ്കുമച്ചാർത്തുമായ് നിറസന്ധ്യയും.
പറയാൻ മറന്നൊരാവാക്കുകളൊക്കയും
പ്രാവിൻ കുറുകലായ് മാറിടുന്നു.
കുന്നുപോൽ നിറയുന്ന മഞ്ചാടിമുത്തുകൾ
മന്ദസ്മിതം തൂകിയെത്തിടുന്നു.
നിലാച്ചിരിതൂകുന്ന നിൻ മിഴിക്കുള്ളിലായ്
മോഹനരാഗം മൂളിടുന്നു.
നീലക്കടമ്പിന്റെ കാറ്റേറ്റു നിന്നൊരാ
മനസ്സിന്റെ മൗനമൊരു വർഷമായി.
ഇടനെഞ്ചിനിറയത്ത് മിഴി വറ്റിപ്പുകയുമ്പോൾ
നോവാർന്ന പൂക്കൾ ഞാൻ കോർത്തു വെയ്ക്കാം.
സുന്ദരസുരഭില സ്വപ്നങ്ങളൊക്കയു-
മോർമ്മയായകലേയ്ക്കു മാഞ്ഞകന്നു.
ജ്യോതിസ്വരൂപമായ് അക്ഷരച്ചീളുകൾ
പ്രാണൻ തുടിപ്പിലായ് ചേർന്നിരുന്നു.

By ivayana