രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
അക്ഷരമാലകളാംമലരുകൾ
പാദത്തിലർപ്പിക്കുന്നു ഞാൻ
അക്ഷരശ്ലോക കാവൃസൃഷ്ടിക്കായ്
അണിയും അണയും കാവൃം ……
കാലംവരക്കും കാവൃങ്ങൾ
ജീവിതമായി വിലസീടും
ഈ ഭൂവിൻ മാറിൽ
ചേതപൂവുകളായിടും നാം…..
നാലുവരി ജീവിതകഥ
നാലാളിനായി കുറിക്കുക
നാളെമണ്ണാകുംമുൻപെ
നൽതൂലികയാൽ മന്നവ …..
മാറ്റങ്ങൾ തൻ
മാറ്റൊലിയുണരുന്നു
പാദങ്ങൾ ഗമിക്കണം
ഗമയിൽ പിന്നാലെ…..
പണിയും പഠിപുരതന്നിൽ
വിദ്യാദീപം കൊളുത്തി
നറുമണത്തിൽ പണിയും
കാവൃദളമേറയും
വെട്ടമേകേണമേ……
വിദ്യാഭ്യാസവാതായനങ്ങൾ
വെളിച്ചംവീശും നാലുകെട്ടായി
വാഴണമതിൽ രാജ്ഞിയായി
നറു പൂമ്പൊടിനുകർന്ന് മരണംവരെ…..
മണ്ണിൻ വെളിച്ചമായ്
മണ്ണിൻ ചേതനയായ്
മണ്ണിൻവർണ്ണശലഭങ്ങളായ്
മാറട്ടെ കുരുന്നുകൾ
ഒലിവിൻ സ്നേഹസ്പുരണമായ്……