പൊന്നാര്യൻ
പാടം കാത്തിരണിഞ്ഞേ,
കൊയ്ത്തിനായി
നീളവെ കാത്തിരുന്നേ!
മണ്ണിൽ പൊന്ന്
വിളയിക്കുമാ
കർഷകമാനസം
ആനന്ദഹർഷം പൊഴിക്കയായി.
കണ്ടമൊരുക്കി
ഞാറു നട്ടു.
കളകളൊന്നന്നായി
പിഴുതുമാറ്റി.
വളവുംകരുതലും
കൂടെയുണ്ട്.
കാത്തിരിപ്പിന്റെ
സുഗന്ധമല്ലോ
ഓരോ ദിനവും കടന്നു പോയി.
ഒരു നാൾ കണ്ണിന്
കുളിർമ്മയേകി
പൊന്നാര്യൻ പാടം
കതിരണിഞ്ഞു.
സ്വർണ്ണനിറമാർന്ന
നെൻമണികൾ
കരളിലെ സൂര്യതേജസായിരുന്നു.
അധ്വാനശക്തിതൻ
വിയർപ്പിന്റെ
പൊന്നിൻമണികളായിരുന്നു.

രാജേഷ് ദീപകം.

By ivayana