ശാസ്ത്രഋതങ്ങളിൽ
പാടുന്ന നിസ്സംഗനായ
പ്രകൃതിഗായകാ…
ചേതോഹരങ്ങളാം
ഭാവനാമേഘങ്ങളെത്ര
വീണടിഞ്ഞതാണീ
മണ്ണിൻ ആരാമവീഥികൾ

എങ്കിലുമൊരുമാത്രയെങ്കിലും
മാനവസങ്കൽപ്പശയ്യയിൽ
കീഴടങ്ങി മിന്നുവാൻ
നാണിച്ചു നിൽക്കുവതെന്തു നീ
പാരിന്റെ പാവന ഗായകാ…

വിണ്ണിലെ ശാന്തരാഗങ്ങളും
ക്ഷോഭഘോഷങ്ങളും
ജീവസാഗരത്തിൻമേലെ
ആശങ്കയുടെ കൊടുങ്കാറ്റായ്
അലഞ്ഞുമറിയുമ്പോൾ
തോണിയിറക്കി ഞാൻ സാകൂതം
അനന്തതയിലെ നിറനിലാവിൽ
അണയാത്ത ഉൾമിഴികളെറിഞ്ഞ്.

ജയരാജ്‌ പുതുമഠം

By ivayana