രചന : സഫീലതെന്നൂർ ✍
ചിങ്ങപുലരി വന്നു പിറന്നു
മാനത്തമ്പിളി നോക്കി നിന്നു
പാരിൽ വെളിച്ചം തൂകി പടർന്നു.
പൂനിലാവിൽ പൂക്കൾ വിടർന്നു.
പൂമേനി തന്നിൽ അഴക് പടർന്നു.
പൂക്കൾ സുഗന്ധം പാരിൽ പാടർന്നു
പാരിൽ വർണ്ണപകിട്ടു നിറഞ്ഞു.
പൂക്കൾ തൻ മധുരം നിറഞ്ഞുനിന്നു
പൊന്നോണത്തുമ്പി പാറിപ്പറന്നു.
പുൽമേടുകളിൽ പച്ചപ്പുണർന്നു
പൊന്നിൻ കതിരണി വിളങ്ങിനിറഞ്ഞു.
പൂമ്പാറ്റ തേനും നുകർന്നു വന്നു
പൂപ്പൊലി പാടി രസിച്ചു പറന്നു.
പ്രകൃതിയും ചെടികളെ ഒരുക്കിയെടുത്തു
പുലരിയിൽ പൂക്കൾ നിറഞ്ഞുനിന്നു.
പുത്തനുടുപ്പും എടുത്തണിഞ്ഞു
പൊന്നോമന പൂക്കുട എടുത്തു നടന്നു.
പൂക്കുട നിറയെ പൂവ് നിറച്ചു
പതിയെ പൂക്കൂട കൊണ്ടുവെച്ചു.
പൊന്നോണം പതിയെ പടിവാതിലിൽവന്നു.
പുലരി പിറന്നു ഓണം വന്നു.