തത്തയുടെ
പ്രവചനങ്ങൾ
കൊറോണ ചാതിയുടെ
സമ്പർക്കമില്ലാത്ത
നേരങ്ങൾ
കാലത്ത്
എട്ടുമണി മുതൽ
വൈകുന്നേരം അഞ്ച്
മണിവരെ
കൊറോണ ചാതി
പറക്കുകയില്ല വ്യാധി
പകർത്തുകയില്ല
കടകൾ തുറക്കാം
വ്യാപാരം നടത്താം
ജനവാസം നടത്താം
അതിനും
പരിമിധികളുണ്ട്
കടകൾക്കു മുന്നിൽ
വിലങ്ങനെ കയറു കെട്ടണം
മാസ്ക് നിർബന്ധമാണ്
ആവുന്നതും വിലകൂടിയതും
മോഡലുള്ളതുമായ
മാസ്ക് ധരിക്കുക
എല്ലാം
കച്ചോടമല്ലെ നടക്കട്ടെ
N B
സാധാരണക്കാരിലാണ്
കൂടുതലും
കൊറോണ ചാതിയുടെ
പ്രവർത്തനം
നടത്തുന്നത് കാരണം
അന്നന്ന് ജോലിക്ക് പോയി
കിട്ടുന്ന കാശു കൊണ്ട്
അരി വാങ്ങാൻ ഒക്കൂല
ജോലി തീരുമ്പോഴേക്കും
കടകൾ അടച്ചിരിക്കണം
ഇന്നലെ
ജോലിക്കിടെ
കാലിൽ മുറിവു പറ്റിയ
ആളോട്
ആശുപത്രിയിൽ
പോകുന്നില്ലെ
ഇല്ല. ഭയമാണ്
എന്താ കാര്യം
മുറിവിന്റെ കാരണം
കൊറോണയുടെ ചെക്കപ്പ്
കഴിയുമ്പോൾ
മക്കൾ ഒരു മാസം ഭക്ഷണം
കഴിക്കുന്ന കാശ്
ആ വഴിക്ക് നീങ്ങും
ഇവിടെ ആരെ
സംരക്ഷിക്കാനാണ്
നീതി നിയമങ്ങൾ
നീങ്ങുന്നത് .
തെരുവിലെ
സാധാരണക്കാരന്റെ
വാക്കുകൾ
ശരിക്കും പൊതുജനം
തോറ്റു പോയ നിമിഷങ്ങൾ
പാവം
കൂട്ടിലടച്ച
തത്തയുടെ പ്രവചനങ്ങൾ
കൊറോണ ചാതിയുടെ
പോക്കുവരവു സമയങ്ങൾ
ശ്രദ്ധിക്കുക .
PMR thekkumpuram