അമ്പാടിക്കണ്ണാ
പരിഭവമരുതേ
കണ്ണാ …
പാരിലെ പാരിജാതമായി
പരിശോഭിതമാകണേ കണ്ണാ …
പാൽവെണ്ണ നിറയെ
ഞാൻ തന്നിടാം കണ്ണാ ….
നിൻ ജന്മപുണ്യത്തെ
വാഴ്ത്തിടാം കണ്ണാ …..
പരിഭവമെല്ലാം കളയണെ കണ്ണാ ….
ഒരു നോക്കു കാണുവാൻ കൊതിയായി കണ്ണാ.
നവനീതം ഊട്ടുവാൻ
സമയമായി കണ്ണാ ….
ഓടിവാ കണ്ണാ
ഓടക്കുഴലൂതി
ഓമനയായെൻ
ഓരത്തായി വന്നു
ചേർന്നിടൂ കണ്ണാ…
ഓമന പൂങ്കുയിൽ
നാദമായി താളത്തിൽ
ചാഞ്ചാടി ഓടിവാ കണ്ണാ…
പീതാംബര ഭംഗിയിൽ
വിളങ്ങിടൂ കണ്ണാ…
ഗോപികമാരൊത്തു
മായയായി ഒരുപാടു
കണ്ണനായി ചേർന്നില്ലേ
കണ്ണാ….
ഗോപാലവൃന്ദവുമായി
ഗോക്കളെ മേയ്ക്കുവാൻ
കാളിന്ദീതീരത്തു
പോകണ്ടെ കണ്ണാ….
കാളിയൻ തൻതലതന്നിൽ
നൃത്തം ചവുട്ടി
മേളത്തിൽ ഭംഗിയായ്
കാളിയൻ്റെ ദർപ്പമടക്കണ്ടെ കണ്ണാ..
അമ്പാടിക്കണ്ണാ നിൻ
അവതാരം അഹങ്കാരത്തിൻ
അന്ത്യത്തിനല്ലയോ
അമ്പോറ്റിക്കണ്ണാ ….
ഹരേ രാമ ഹരേ കൃഷ്ണ
രാമ രാമ ഹരേ ഹരേ
അഖണ്ഡനാമമായെന്നും
അഖിലലോകങ്ങൾ
അറിവോടെ വാഴ്ത്തട്ടെ
അമ്പാടിക്കണ്ണാ …..🙏🙏🙏

ബേബിസരോജം

By ivayana