സാമൂഹ്യ അകലം, മുഖാവരണം,
കൈകഴുകൽ ഇത്യാദി അടവുകൾ പാലിച്ചും, രാജ്യത്തിലെ എല്ലാ പ്രവർത്തന -ങ്ങളും സ്തംഭിപ്പിച്ചും കോവിഡ്19 മഹാമാരിയെ മനുഷ്യൻ ചെറുത്തു കൊണ്ടി-
രിക്കുകയാണല്ലോ.

മനുഷ്യൻ്റെ നിലനിൽപ്പിന് ആവശ്യമായ കൃഷി, വാണിജ്യം, വ്യവസായം, വിദ്യാഭ്യാസം, ചികിത്സ, ഗതാഗതം മുതലായ എല്ലാ മേഖലയിലേയും പ്രവർത്തനം ഏറെക്കുറെ നിലച്ചു പോയിരിക്കുന്നു.

ഈ മഹാമാരിയുടെ സ്വാധീനം ഇനിയൊരു അഞ്ചു കൊല്ലങ്ങൾക്കുമപ്പുറം നീണ്ടു നിൽക്കുവാനുള്ള സാധ്യതയുണ്ട്.

വാക്സിൻ കണ്ടുപിടിച്ചാലും, 800 കോടിയിലേറെയുള്ള മനുഷ്യരിൽ അതിൻ്റെ ഫലപ്രദമായ പ്രഭാവം ഉണ്ടാക്കിയെടുക്കാൻ കുറച്ചധികം കാലം കൂടി വേണ്ടിവരും.

ഇന്ന് ലോകം ഏറെക്കുറെ നിശ്ചലമായിക്ക-ഴിഞ്ഞു.
ഈ നിശ്ചലാവസ്ഥ കോവിഡ്19 നേക്കാൾ അപകടകരമാണ്.
ലോകജനത ഒന്നടങ്കം ആത്മഹത്യക്ക് ഒരുമ്പെടുന്നതിനു സമമാണിത്.

മനുഷ്യൻ്റെ നിലനിൽപ്പിനും, വളർച്ചയ്ക്കും,
ഇതുവരെ നേടിയതെല്ലാം നിലനിർത്തു -ന്നതിനും അത്യന്താപേക്ഷിതമായ
“സമൂഹചലനവും, സമൂഹപ്രവർത്തനവും “
അപകടരഹിതമായവിധം വേഗത്തിൽ പുനരാരംഭിച്ചേ മതിയാകൂ
അതിന് അനുയോജ്യമായ ജീവിതരീതിയും,
പ്രവർത്തന സാഹചര്യവും കഴിയുന്നത്ര വേഗത്തിൽ മനുഷുൻ തയ്യാറാക്കി നടപ്പിൽ വരുത്തണം.

1. PPE വസ്ത്രധാരണ രീതി പൊതുവിടങ്ങ-ളിൽ നിർബന്ധമാക്കുക.

2. കൂട്ടായ പ്രവർത്തനസ്ഥലങ്ങളിൽ,
(ഫാക്റ്ററി, പൊതുഗതാഗതം, ഓഫീസ്.. etc)
കോവിഡ് ക്രമീകരണങ്ങൾ ഉടനടി നടപ്പിലാക്കണം.
പ്രവർത്തനങ്ങൾ പുനരാരംഭിക്കണം.

ലോകം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഈ മഹാരോഗത്തെ നേരിടുമ്പോൾ മനുഷ്യകുല ത്തിൻ്റെ ഭാവി ഇരുളടഞ്ഞു പോകാതിരി -ക്കാൻ പ്രായോഗിക മാറ്റങ്ങളും, പുത്തൻക്രമീകരണങ്ങളും ബുദ്ധിപൂർവ്വം താമസംവിനാ നടത്തിയേ പറ്റൂ.

ഒരു രാജ്യത്തിൻ്റെ ചലനങ്ങളെല്ലാം പിടിച്ചുകെട്ടിയിടുന്നതു പോലുള്ള
ലോക്ക്ഡൗൺ ഇനി ഉണ്ടാകാതിരിക്കട്ടെ.

By ivayana