രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
ഗോകുലബാലൻ പൂജൃനായ്
പാരിൻ നായകനായ് പാരിജാതനായ്
ലാളനമേറ്റു ശ്യാമള
കൃഷ്ണമണികൾ തൻ
ഷൾഭാവങ്ങൾ ചരിതമായ്
ഗോകുല നാഥനായ്
പാർഥസാരഥിയായ്
ലോകനാഥനായ്
പ്രകാശധാരയായ്
കാളിന്ദി കൗമര ചേഷ്ടകളാടി
കാളിയമർദ്ദനമാടി
കാർഷണൃവർണ്ണമായി
കംസ നിഗ്രഹനായി
കൃഷിഭൂഷണമായി
ക്ഷിതിരാജനായി
സൂരൃതേജസാർന്ന കുമാരനായ്
അർജ്ജുനസാരോപദേശകനായ്
കുരുക്ഷേത്രനായകനായ്
ക്ഷേമതൻ കർമ്മധീരനായ്
കാണ്ഡങ്ങൾ ഏറെയും
കർമ്മപത്രങ്ങൾ
അഷ്ടാംഗഐശ്വരൃമായ്
ഭൂവിൻ തടത്തിൽ
ഈ ദിനം പുണൃദിനം
മാലോകർതൻ
ആന്ദദിനം
ഉണ്ണികൾ മണ്ണിൻ
മനോഹരകുസുമങ്ങൾ
കാപടൃമില്ലാമനവാഹകർ