ഭൂതപ്രപഞ്ച സകലാശയും മൂശാ-
വഹ്നികളിൽ പാകഋതു ഭേദരുചി തീർക്കേ
വനവേണു ഗർഭത്തിലാത്മഭാവങ്ങൾ
പ്രാണനായ് സ്വരരാഗ മധുവായുറഞ്ഞു

അപ്രമേയാത്മ ജഗദാനന്ദ ബ്രഹ്മം
നാദമായവിരാമ നാമജപ ഘോഷാൽ
രാഗാബ്ധ്യപാരതയിലവഭൃത വപുസ്സായ്
ദേവകീസൂനു ശുഭ സായൂജ്യ നിറവായ്

താരക ബ്രഹ്മസകലങ്ങളഖിലാണ്ഡ-
ബ്രഹ്മാണ്ഡ മണ്ഡല ജഗന്നാഥ വിഷ്ണോ !
ത്വത്പ്പാദപങ്കജമതേറ്റുന്ന ഭക്തർ
ചിത്താത്മ തീർത്ഥമതു രാജീവജോകം

മൂല്യം ഗണിപ്പതിനസാദ്ധ്യവിധ രത്നാ-
ദ്ധ്യാദിനിധികൾക്കുൽബമാഴിയതുപോലാം
വക്ഷസ്തരണ്യ കൃപ മാ ലക്ഷ്മിഭൂതി-
ക്കാധാരമുദ്ര വര ശ്രീവത്സ ധാമാൽ

ഈരേഴുപതിനാലു ലോകവും ദീപ്ത്യാ
പുണ്യം തികഞ്ഞു ബഹുമാനകല ചൂടി
അഷ്ടമീരോഹിണിയുദിച്ചുവിളയാടീ
എണ്ണം പറഞ്ഞഴകു കൗശലകിശോരൻ

ഉണ്ണീ തുണയ്ക്ക തവ മായാവിലോലം
സർവ്വാധികാര ജയ ലീലാരഥ ശ്രീ –
സൈന്യപ്രഭാവമതിൽഇഴചേർക്കയാലെൻ
ജന്മം തികയ്ക്ക സുകൃതാർത്ഥി മാം പാഹി !

ഉണ്ണികൃഷ്ണൻ നാരായണൻ

By ivayana