രചന : ശിഹാബുദ്ധീൻ പുത്തൻകട അസീസ് ✍
കവിതയായ്
കാലത്തിൻ കവിതയായ്
കണ്ണിൽ നീ
കലയുടെ കനകാബരം
കതിർവിടർത്തും
കലാതിലകം നീ കാവ്യേ
കാട്ടിലും മേട്ടിലും
കദനകാവൃം നീ മന്ഞ്ചു
കണ്ണീർ തുടക്കുക
കതിരവൻ സാക്ഷിയായ്
കണ്ണിൻമണിയാൾ
കാക്കണം കുലമഹിമയായ്
കദനങ്ങളേറെ
കൈകുമ്പിളിലേറ്റു നീ
കനിവാർന്നു
കൈക്കൂപ്പിടുന്നു കലാചാരുതെ
കാണണം നീയല്ലാം
കാൽപാദം മാറ്റണംമിനിവരും
കലാകുമാരിക്ക്
കണ്ണായ് വാഴണമിനിയുള്ളകാലം
കലപില കൂടാതെ നീ
കാലം നടത്തുമീ നടനത്തിൽ
കാക്കുമീശൻ നിന്നെ
ചിത്രപാളിയിലെ ചാരുലതകളേ.