അവർ രണ്ട് പേർ ആത്മമിത്രങ്ങളായിരുന്നു.
ശിവരാമനും പരമേശ്വരനും.
കിണർ കുഴിക്കുന്ന ജോലി.
സ്ഥാനം കാണാൻ ഗോപാലൻ ആശാരി..
പുരയിടം കണ്ടാൽ ഒറ്റ വരി..
ഇവിടെ വെള്ളം ഉണ്ടാകും.
അദ്ദേഹം അങ്ങനെ അറിയപ്പെട്ടു.
ദേശങ്ങൾ അറിഞ്ഞ നന്മ.
തെറ്റുകൾ സഹജം..
ഒരിക്കൽ ഒരു പ്രമാണിയുടെ വീട്ടിൽ കിണർ കുത്തുകയാണ്
സ്ഥാനം കണ്ടത് ഗോപാലൻ ആശാരി..
കുഴിക്കുന്നത് നമ്മുടെ കഥാപാത്രങ്ങൾ.
പാതാളത്തോളം ചെന്നിട്ടും
ഒരു തുള്ളിവെള്ളത്തിന്റെ അംശം പോലും ഇല്ല.
കണക്കുകൾ പിഴയ്ക്കുന്നു.
അപ്പോൾ ആശാരിക്ക് കരുത്തുപകരാൻ
കിണർകുഴിക്കുന്നവർ തൻ വാചകം മുഴങ്ങി..
അത് ഇപ്രകാരം ആയിരുന്നു.
“നിന്നിടം കുഴിക്കുന്ന പണിയല്ലേ സാറെ..
സമുദ്ര ത്തിന്റെ അടിത്തട്ടിൽ ഉപ്പ് ഉണ്ടാകും “
മറ്റൊരു സ്ഥാനം കാണാം..
ഗോപാലൻ ആശാരി ചിരിച്ചു. ഉടമസ്ഥനും..
താഴെ തൊടിയിൽ മറ്റൊരു കിണർ വന്നു..
അതിൽ നിറയെ ജലം.
അത് നാട്ടിന്റെ നീരുറവ ആയിരുന്നുഅന്ന് നാട്ടിൽ ഉത്സവം ആയിരുന്നു.
അവർ ഇന്നില്ല.. ഓർമ്മകളിൽ ഉറവവറ്റാത്ത സ്നേഹം ആണ് മൂവരും. ❤️

രാജേഷ് ദീപകം.

By ivayana