വൃദ്ധ സദനത്തിലെ-
ഉമ്മറപടിയിലിരുന്ന മ്മകണ്ണീർപൊഴിച്ചു
ആധികൾ വ്യാധികളേറെ- മനസ്സിൽ
വിതുമ്പി കവിൾ തടം ചുവന്നു.
എല്ലാം അതെല്ലാം എന്നുണ്ണിയെയോർത്ത്
എന്നു വരും അരികിലെന്നുണ്ണീ..
എന്നു വരും
അരികിലെന്നു ണ്ണീ…
ദൈവത്തിലഭയം തേടിയും
കേഴുന്നമ്മതൻ ഉണ്ണിക്ക് വേണ്ടി.
കാവലായ് നിൽക്കണെ,
കാക്കണെ ദൈവമെ.
എന്നുണ്ണിയെ എന്നെന്നും.
എന്നുണ്ണിയോടില്ല, അണുമണിതൂക്കവും.
കോപത്തിന്നമ്ശമെൻ മനസ്സിൽ.
വാഴണം എന്നുണ്ണി സന്തോഷമായെന്നും.
പ്രാർത്ഥന മാത്രമെന്നുള്ളിൽ.
കൊതിയാടെ
കാക്കുന്നു ഈ അമ്മ.
എന്നുമെന്നുണ്ണി യെ ഒരു നോക്കു കാണാൻ.
കൊതിയൊടെ കാക്കുന്നു ഈ അമ്മ
എന്നുമെന്നുണ്ണിയെയൊന്ന്- തലോടാൻ.
✍🏻

മാനു ആലുങ്ങൽ

By ivayana