രചന : നിസാർ റഹീം ✍
Social മീഡിയ നെഞ്ചിലണച്ചു
Relevant എന്നൊരു സുന്ദരവാക്ക്.
Social മീഡിയ മാറിലണച്ചു
Irrelevant എന്നൊരു പാഴിന്റെവാക്ക്.
രണ്ടു വാക്കിനേം കൂട്ടിപിടിച്ചു
കൂട്ടം ഓടി തുള്ളികൊണ്ടോടി.
ഇടക്ക് നിൽക്കും തോണ്ടി നോക്കും
Relevant ഏത്? irrelevant ഏത്?
Relevant എല്ലാം irrelevant ആക്കും
Irrevelent എല്ലാം relevant ആക്കും.
മായക്കാരും മന്ത്രക്കാരും
അരങ്ങുവാഴും Social മീഡിയ.
പ്രണയം എന്നൊരു വാക്ക് കണ്ടാൽ
മേലേപറക്കും പൈങ്കിളികൾ.
പ്രേമം എന്നൊരു വാക്ക് കണ്ടാൽ
ഓടിപിടിക്കും ആർത്തിയോടെ.
വിരഹം എന്നൊരു വാക്ക് കണ്ടാൽ
വിരുന്തൊരുക്കും മനസ്സറിഞ്ഞു.
തത്വം എഴുതും തത്തകിളികൾ
തത്വവും ഞെട്ടും തത്വത്തിനുള്ളിൽ!
നിരത്തി വയ്ക്കും കൂട്ടിപിടിച്ചു
വിൽക്കാനായി വാളിൽ തൂക്കും.
ആളുകൂടും ആരവമേറും
ആരാന്റെ നെഞ്ചിലെ കനവുകണ്ട്.
പൗഡർ പൂശും മുഖങ്ങളുണ്ട്
വിളക്കിചേർത്ത രൂപങ്ങളുണ്ട്.
ഞൊട്ടിയെടുത്തു തട്ടൊന്നുതട്ടും
Like ഉം Smiley യും സുന്ദര മുഖത്ത്.
കൊടുക്കും മുത്തം കിട്ടും മുത്തം
Social മീഡിയ അങ്ങനൊന്നായി.
വായനയില്ല എഴുതങ്ങൾമാത്രം
എഴുതുംകയ്യിൽ അക്ഷരപിണക്കവും.
നാടുണർത്താൻ നന്മകൾ ചൊല്ലാൻ
Social മീഡിയ ക്കും കഴിയില്ലന്നായി.
ചെന്നു പെട്ടൊരു ഏടാകൂടത്തിൽ
ചുറ്റി തിരിയുന്നു Social മീഡിയയും.
പ്രണയം ചുമന്നു നെഞ്ചുകലങ്ങി
നഞ്ചു കലക്കും വേലയാണിത്.
നെഞ്ചും കൂട് പൊളിഞ്ഞു വീഴും
ആരാന്റെ നെഞ്ച് പൊളിഞ്ഞിട്ടെന്ത്!!