ഹൈക്കോടതി നിർദേശ പ്രകാരം മുളന്തുരത്തി മാർത്തോമൻ പള്ളിയുടെയും, ഓണക്കൂർ സെഹിയോൻ പള്ളിയുടെയും നിയന്ത്രണം എറണാകുളം ജില്ലാ ഭരണകൂടം ഏറ്റെടുത്തു. യാക്കോബായ സഭ വിശ്വാസികളുടെ പ്രതിഷേധം മറികടന്നായിരുന്നു നടപടി. ബലം പ്രയോഗിച്ച് പള്ളി ഏറ്റെടുത്തതിനെതിരെ വിശ്വാസികൾ രംഗത്തെത്തി.

യാക്കോബായ സഭ വിശ്വാസികളുടെ നിയന്ത്രണത്തിലുള്ള പള്ളികൾ ഏറ്റെടുക്കുന്നത് ഹൈക്കോടതി നൽകിയിരിക്കുന്ന സമയം തിങ്കളാഴ്ച അവസ്സനിക്കനിരിക്കെയായിരുന്ന് പോലീസിനെ മുൻനിർത്തിയുള്ള ഒഴിപ്പിക്കൽ. രാവിലെ അഞ്ചരക്ക് സബ് കളക്ടർ സ്നേഹിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് പള്ളിയിലെത്തി. പള്ളിക്ക് പുറത്ത് തടഞ്ഞ വിശ്വാസികളെ പോലീസ് ആദ്യം നീക്കി. പിന്നീട് ഫയർ ഫോഴ്സിന്റെ സഹായത്തോടെ ഗേറ്റുകൾ അറുത്ത് മാറ്റി. ഇതിന് ശേഷമാണ് പള്ളിക്ക് അകത്തു പ്രാർത്ഥന യജ്ഞവുമായി പ്രതിഷേധിച്ച വിശ്വാസികളെ ബലം പ്രയോഗിച്ചു നീക്കിയത്.

രാവിലെ പത്തിന് മൂവാറ്റുപുഴ തഹസിൽദാർ എത്തിയാണ് ഓണക്കൂർ സെഹിയോൻ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. പോലീസ് അഭ്യർത്ഥന പ്രകാരം പള്ളിയിൽ നിന്ന് പുറത്തിറങ്ങാൻ തയ്യാറാകാത്തിരുന്ന വിശ്വാസികളെ നീക്കി. ബലപ്രയോഗത്തിലൂടെ വിശ്വാസികളുടെ പുറത്താക്കിയത് എതിരെ വലിയ വിമർശനം ആണ് ഉയർന്നത്.

മുളന്തുരുത്തി പള്ളി ഏറ്റെടുത്ത് റിപ്പോർട്ട് നൽകാൻ ജില്ല കളക്ടറെയും ഓണക്കൂർ സെഹിയോൻ പള്ളി ഏറ്റെടുക്കാൻ മൂവാറ്റുപുഴ തഹസിൽദാരെയും ആയിരുന്നു ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നത്. വരും ദിവസങ്ങളിൽ യാക്കോബായ സഭ വിശ്വാസികളുടെ നിയന്ത്രണത്തിലുള്ള കൂടുതൽ പള്ളികൾ ഏറ്റെടുക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം.

By ivayana