ഇന്റെ തങ്കമ്മേ
സിൽമക്കാര് ടീവിലിരുന്ന്
പറേണത് കേട്ടോ
മ്മള് പാടത്ത് പണിക്ക് പറേണതൊന്നും
ഇവറ്റങ്ങള് പറേണ് കേക്കുമ്പം ഒന്ന്വല്ല
ഞാനും കൊർച്ച് കേട്ട്
കുട്ട്യോള് ഇതൊക്കെ കേക്കുംമ്പം
ഇയ്ക്ക് ചെന്നിരിക്കാൻ ഒരു ചളിപ്പ്.
സിൽമേല് മാത്രല്ല
മ്മടെ കരേലും ഇങ്ങൻത്തോര്ണ്ട്.
ചെലര്ടെ ചെലതിനോടുള്ള
ആർത്തി കാണുമ്പോ
ന്റെ കവ്ത്ത് തൊട്ട്
ചന്തിവരെ ചൊറിഞ്ഞ് കേറും…………
ദേ ദിങ്ങട് നോക്ക്യേ
ന്റെ പൊരേന്റെ ഓരത്തെത്ത്യാ
ഓടെ കുണുങ്ങലും
കുണ്ടികുലുക്കോം കാണുമ്പ
ന്റെ ചങ്ക്തൊട്ട് തൊടവരെ
തീമരം പോലെ നിന്ന് കത്തും
ഓളോട് വക്കാണത്തിന് പോണ്ടാന്ന്
കെട്ട്യോന്റെ കല്പന
ദിങ്ങനെ പോയാൽ ഒരൂസം
ഓടെ മോത്ത് നോക്കി നാലാട്ടാട്ടും ഞാൻ
ദ് ദെന്താപ്പോ
പെമ്പ്രന്നോത്തിക്ക്
നെന്റെ ആളെ കാണുമ്പ മാത്രം
ഇത്ര വെര്കല്
കരക്കാരും പറഞ്ഞ് തൊടങ്ങീറ്റ്ണ്ട്
അത്ര മുട്ടീട്ടാ നടപ്പെന്ന്.
മോന്തിക്ക് ചെലേ ദെവസം ഇന്റാള്
രണ്ട് കോപ്പ അന്തിക്കള്ള് മോന്ത്യാ
വിരിപ്പും മുണ്ടോനും പുഞ്ചയും കൊയ്തേ
മൂപ്പര് കണ്ടത്ത്ന്ന് കേറ്ള്ളോ.
നിക്കൊന്ന്
മൂത്രമൊഴിക്കാൻ കൂടി പറ്റാണ്ടാവും……..
മോളേ എത്ര മൊശടനായാലും
ദേ ദിങ്ങട് നോക്ക്യേ
ദിങ്ങനെ നിന്ന് കൊട്ത്താൽ
വേറെ ഒരു കണ്ടത്തിലും
ഓര് പൂട്ടാൻ പോവില്ല
എത്ര പുല്ല് കണ്ടാലും
തൊഴ്‌ത്ത്ല്ക്ക്ന്നെ വരേം ചെയ്യും…….
കൊറേ ചന്തീം മൊലേം
ഇണ്ടായിറ്റ് കാരില്ല്യാ മോളേ
മിട്ക്ക് വേണം മിട്ക്ക്…..ഹല്ല പിന്നെ

അശോകൻ പുത്തൂർ

By ivayana