ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഔട്ട് ഡോർ ആൻഡ് ഇൻഡോർ പ്ലാന്റ്സ് (ഹോൾ സെയിൽ & റീടെയിൽ )
വനിതാ തരംഗത്തിലേക്ക് പ്രിയ വായനക്കാർക്ക് സ്വാഗതം.
ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എന്റെ കൂടെ അഞ്ചാംക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിച്ച അനിത ഷാജു(അനു) വിനെയാണ്. അനുവിനെ കുറിച്ച് പറയുകയാണെങ്കിൽ എനിക്ക് അറിയാവുന്നവരിൽ ഏറ്റവും ആത്മാർത്ഥതയുള്ള ഒരാളാണ്.എന്തൊരു കാര്യം വന്നാലും അതിൽ കട്ടയ്ക്ക് വിശ്വസിച്ചു കൂടെ നിർത്താൻ പറ്റുന്ന പത്തു സുഹൃത്തുക്കളെ ചോദിച്ചാൽ അതിലൊരാൾ അനുവായിരിക്കും.മറ്റുള്ളവർക്ക് ചാരിറ്റി ചെയ്യുന്ന കാര്യത്തിലും അനുവിന് നല്ല ഉത്സാഹമാണ്.നല്ലൊരു ചിത്രക്കാരി കൂടിയാണ് അനു.ഒരിക്കൽ ശ്രീബുദ്ധന്റെ മനോഹരമായ ഒരു ചിത്രം അവളെനിക്ക് സമ്മാനിച്ചിരുന്നു. ഇനി അനുവിന്റെ സംരംഭത്തിന്റെ വിശേഷങ്ങൾ അറിയാം.
.🌻സംരംഭം തുടങ്ങാനുള്ള കാരണം🌻
സ്കൂൾ പഠനം കഴിഞ്ഞ് കേരള വർമ്മ കോളേജിൽ തുടർ പഠനം നടത്തി അവിടെ നിന്നും ഡിഗ്രി സമ്പാദിച്ചു. പിന്നീട് പി. ജി സെന്ററിൽ നിന്നും ഇംഗ്ലീഷ് ലിറ്ററെചറിൽ മാസ്റ്റർ ഡിഗ്രി എടുത്തശേഷം അനു വിവാഹിതയാവുകയും ഗൾഫിൽ ജോലിചെയ്യുന്ന ഭർത്താവിനരുകിലേക്ക് പോവുകയും ചെയ്തു. ഗൾഫിൽ ഷാർജയിൽ ഒരു വീട്ടമ്മയായി കുഞ്ഞുങ്ങളെയും നോക്കി ഒതുങ്ങി കഴിഞ്ഞു. മക്കൾ സ്കൂളിൽ പോകുന്ന പ്രായമായപ്പോൾ നാട്ടിൽ അനുവും മക്കളും തിരിച്ചെത്തി.നാട്ടിൽ എത്തി വീട്ടുഭരണം തനിയെ ചെയ്യാൻ ആരംഭിച്ചപ്പോഴാണ് പൈസയുടെ ആവശ്യകത അനു മനസ്സിലാക്കുന്നത് എല്ലാ കാര്യങ്ങൾക്കും ഭർത്താവ് അയക്കുന്ന പൈസ നോക്കിയിരിക്കുന്നതും മക്കൾ സ്കൂളിൽ പോകുമ്പോൾ കിട്ടുന്ന ഫ്രീ ടൈം എല്ലാം സ്വന്തമായി ഒരു സംരംഭം തുടങ്ങുവാൻ അനുവിനെ പ്രേരിപ്പിച്ചു. അതിനായി അനുവാദം ചോദിച്ചപ്പോൾ എല്ലാ കാര്യത്തിനും താങ്ങായും തണലായും നിൽക്കുന്ന അനുവിന്റെ ഹസ്ബൻഡ് അതിനെ പിന്തുണയ്ക്കുകയും ബിസിനസ്സ് ചെയ്യാൻ വേണ്ട സാമ്പത്തികം എല്ലാം കൊടുക്കാമെന്നു സമ്മതിക്കുകയും ചെയ്തു. അങ്ങനെയാണ്‌ സംരംഭം തുടങ്ങാനുള്ള തീരുമാനം അനു എടുക്കുന്നത്.
🌻മണ്ണുത്തി ഗ്രീൻ പ്ലാന്റ്(അഗ്രിക്കൾച്ചറൽ ഗാർഡൻ & നഴ്സറി )🌻
സംരംഭം എന്തു തുടങ്ങണം എന്ന് അനുവിന് അധികം ആലോചിക്കേണ്ടി വന്നില്ല. സ്വദേശം മണ്ണുത്തി ആയതുകൊണ്ട് ചുറ്റും നഴ്സറിയും വെള്ളാനിക്കര കാർഷിക സർവ്വകലാശാലയും അനുബന്ധ ബിസിനസ്സും ഉള്ളതും സ്വന്തക്കാർ പലരും ഈ ഫീൽഡിൽ ഉള്ളതും ചെടികളോടുള്ള ഇഷ്ടവും എല്ലാം ചേർന്ന് നഴ്സറി ബിസിനസ് തന്നെ ആരംഭിച്ചു. ഒരു മാസത്തോളം ഈ ഫീൽഡിനെ പറ്റിയും ബിസിനസ്സിനെ പറ്റിയും മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തു. സഹായത്തിനായി ഒരു സ്ത്രീയെ നിയമിച്ച് അനു രണ്ടര വർഷം മുമ്പ് ആരംഭിച്ചതാണ് മണ്ണുത്തി ഗ്രീൻ പ്ലാന്റ്(അഗ്രിക്കൾച്ചറൽ ഗാർഡൻ & നഴ്സറി ).ഇന്ന് അനു നഴ്സറി ബിസിനസ് വിജയകരമായി നടത്തികൊണ്ട് പോകുന്നു.വളരെ ശാന്തമായി സംസാരിക്കുന്ന അനുവിന്റെ ഈ സംരംഭത്തിന് ധാരാളം കസ്റ്റമേഴ്‌സ് ഇന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്കായി ഭർത്താവിന്റെ പണം വരുന്നത് കാത്തിരിക്കേണ്ട അനുവിന് ഇപ്പോൾ. കൂടാതെ ഭർത്താവ് ബിസിനസ്സിന് തന്ന പൈസ കുറേശ്ശേ തിരിച്ചു കൊടുക്കാനും സാധിക്കുന്നു. കൂട്ടത്തിൽ മറ്റൊരാൾക്ക്‌ ജോലി നൽകാനും കൂടി അനുവിന് നഴ്സറി ബിസിനസിലൂടെ സാധ്യമാകുന്നു.
🌻സംരംഭം തുടങ്ങുന്നവരോട് അനുവിന് പറയാനുള്ളത്.🌻
ഏതൊരു ബിസിനസ് ചെയ്യുന്നതിന് മുമ്പും അതിനെക്കുറിച്ചു പരമാവധി പഠിച്ചതിന് ശേഷമേ ആരംഭിക്കാവൂ. കസ്റ്റമേഴ്‌സിനോട് നല്ല പെരുമാറ്റവും അവരുടെ സംശയങ്ങൾക്ക് ഉത്തരം പറയാനും സഹായിക്കാനും ഉള്ള കഴിവും സമയനിഷ്ഠയും സംരംഭം വിജയിപ്പിക്കാൻ ആവശ്യമെന്നു അനു പറയുന്നു.
🌻 ഭാവി സ്വപ്നം 🌻
ഓർക്കിഡുകൾക്ക് മാത്രമായി മറ്റൊരു നഴ്സറി ആരംഭിക്കണം എന്നാണ് അനുവിന്റെ ബിസിനസ്സിലെ അടുത്ത സ്വപ്നം. ആ സ്വപ്‌നം സഫലമാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് വനിതാതരംഗത്തിന്റെ അടുത്ത ഭാഗത്തിൽ നമുക്ക് വീണ്ടും കാണാം
അനുവിന്റെ നഴ്സറി ബിസിനസിനെ കുറിച്ച് കൂടുതൽ അറിയാൻ
Anitha Shaju
Mannuthi green plant ( agriculture garden & nursery )
Near gopi ബസ് stop,Arimbur
Thrissur

By ivayana