രചന : സൗഹൃദം പോളച്ചൻ✍
ഇന്നേക്ക് പതിനഞ്ചാം നാൾ ആണ് തിരുവോണം എന്ന മലയാളിയുടെ എക്കാലത്തെയും പ്രധാന ആഘോഷം. സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓക്കെ പ്രതീകമായി ആണ് നമ്മൾ ഓണം ആഘോഷിക്കുന്നതും മാവേലിയെ കണ്ടിരുന്നതും എല്ലാം, പക്ഷേ നന്മ ചെയ്ത മാവേലിക്ക് ഈ ഗതി വന്നല്ലോ എന്നോർത്ത് എനിക്ക് ദുഃഖം ഉണ്ട്… പത്താഴം നിറയെ കൊയ്ത് മെതിച്ചു അളന്നു കൂട്ടിയ നെല്ല് നിറഞ്ഞ കാലം സ്വപ്നം കാണുന്ന തലമുറയും നെല്പാടവും കൊയ്ത്തും മെതിയും കളപ്പുരയും ഒക്കെ എന്താണെന്ന് ഗൂഗിളിൽ തിരയുന്ന തലമുറയും ഉണ്ട് നമുക്ക് ചുറ്റും. ഒരു കാര്യം ഉറപ്പ് എന്തോ ഒന്ന് നമുക്കിടയിൽ നഷ്ടം വന്നു തീർച്ച പഴയ ഒരുമ ഇല്ല, ആരുടേയും മുഖത്ത് ഇപ്പോൾ പഴയ സന്തോഷമില്ല എന്തോ ഭീകര സംഭവം ഇപ്പോൾ നടക്കും എന്ന് കരുതി ബലം പിടിച്ച് നടക്കുന്ന ജന്മങ്ങളായി നമ്മൾ എല്ലാം. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടർ, പ്രകൃതി ക്ഷോഭങ്ങളിൽ പരിതപിക്കുന്ന വേറൊരുത്തർ… ഒരു കാര്യം സത്യം ആമോദത്തോടെയും ഒന്ന് പോലെയും ഓക്കെ വസിക്കാൻ സാധിക്കുക കഥകളിൽ മാത്രം.നമ്മൾ എന്തോ വലിയ സംഭവം ആണെന്ന് കരുതി മാറിനിൽക്കുന്നു ചിലർ ഒന്ന് ചിരിച്ചാൽ ഒന്ന് വിളിച്ചാൽ എന്തോ നഷ്ടപെടും പോലും കഷ്ടം! നമ്മുടെ ഓക്കെ ജീവിതം അല്ലെ.
വെറുതെ മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലി ചാവാൻ ശ്രമിക്കുന്നു മറ്റു ചിലർ… നൂറ്റാണ്ടുകളയി ഈ മണ്ണിൽ ജീവിച്ചിരുന്നവർ ഇവിടേക്ക് വന്നു കേറിയയവരുടെ പൈതൃകം പ്രതീക്ഷിച്ചു ജീവിത രീതികൾ തന്നെ മാറ്റുന്നു. ഇന്നലെ വരെ ഇവിടെ ഒരുമിച്ച് കഴിഞ്ഞവർ പോലും ഇപ്പോൾ കണ്ടാൽ മിണ്ടാത്ത ജന്മങ്ങൾ ആയി എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ പാടുകയും പറയുകയും ചെയ്യുന്നു മാനുഷരെല്ലാരുമൊന്നുപോലെ.. എന്ന് 😂
ഇങ്ങനെ ഓക്കെ ആണെങ്കിലും ഓണം നമ്മുടെ ആഘോഷങ്ങളിൽ പ്രധാനം തന്നെ….ഓണം ഇല്ലാതെ എന്ത് മലയാളി..