വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് ഓർമ്മയായിസംഗീതപ്രതിഭയ്ക്ക് നിത്യ ശാന്തി നേർന്നു കൊണ്ട് സമർപ്പിക്കുന്ന കവിത.. നിറകുടം..
കുഞ്ഞിളം പ്രായത്തിൽ സംഗീത സദസ്സിലെ
കോകിലമാകാൻ കഴിഞ്ഞ പുണ്യാത്മാവേ!
ആദ്യ ഗുരുവായ താതന്റെ വീഥിയിൽ
‘നൈസാം ദർബാറി ‘ ലെ ആദ്യ കാൽവയ്പ്പുകൾ .
അപൂർവ്വ ശബ്ദ സൗകുമാര്യം
നൂതന സംഗീത വിദ്യയ്ക്ക് പിറവിയായ് .
രണ്ട് ഗാനാലാപനം സമന്വയിപ്പിച്ച്,
‘ജസ് രംഗി ” ശാഖയാവിഷ്ക്കരിച്ചു.
തബലയിൽ ഹരിശ്രീ കുറിച്ചയീ സപര്യയിൽ
വായ്പ്പാട്ടിലേയ്ക്ക് കാലുറപ്പിച്ചു.
എട്ട് പതിറ്റാണ്ടായ് സംഗീത വിഹായസ്സിലെ,
സമാനതകളില്ലാത്ത നിറകുടമായ്.
മഹാ പ്രതിഭയാം നിറകുടത്തിൽ നിന്ന് ,
പ്രവഹിച്ചു.. അതുല്യ ശിഷ്യഗണങ്ങളും.
തേടിയെത്തീ.. മൂന്ന് പത്മ പുരസ്ക്കാരങ്ങൾ,
സംഗീത നിറകുടമേ ! നിത്യ ശാന്തി നേരുന്നു.