മനമുണ്ടായിട്ടു കാര്യമുണ്ടോ
മനസ്സില്ലെങ്കിൽ പിന്നെന്തുഗുണം
അറിവുണ്ടായിട്ടുമെന്തു കാര്യം
അയൽക്കാരനെയറിയില്ലെങ്കിൽ.

മനസ്സിനുള്ളിലുയർത്തിവെച്ചോർ
മനസ്സറിയാതെ പറഞ്ഞവ
മനസ്സിനേകുന്നയാഘാതങ്ങൾ
മനസാക്ഷിക്കു മനസ്സിലാകും.

മനസ്സൊരുപക്ഷിയായീടുകിൽ
മനംപോലതു പറന്നീടട്ടെ
പ്രണയമാനത്തതാകമാനം
പ്രപഞ്ചസത്യമായ് പുലരട്ടെ.

മനസ്സിലാക്കിയോരേറെയുണ്ടാം
മനസ്സില്ലാത്തവരാണെങ്കിലും
മനസ്സിലാകാത്തപോലെയവർ
മനസ്സുകൊണ്ടകന്നായിരിക്കും.

സ്വാർത്ഥരോ നേടുന്നു തൻ കാര്യങ്ങൾ
സ്വന്തം കാൽപ്പാടുകൾ നോക്കുന്നവർ
സമൂഹതൽപരർ നിസ്വാർത്ഥരാം
സാഹാനുഭൂതിയവർക്കു സ്വന്തം.

തമസ്സിലങ്ങനിരുന്നുപോയോർ
തമസ്സിലാനന്ദം കണ്ടിരിക്കും
ജ്യോതിയിലാനന്ദം,കണ്ടീടുവോർ
ജ്യോതിസ്സായ്,മിന്നുമീ മന്നിലെന്നും.

തോമസ് കാവാലം.

By ivayana