എഡിറ്റോറിയൽ ✍
ഓസ്ട്രിയ : വിയന്ന പ്രവാസിമലയാളികളുടെ ഫുട്ബാൾ ക്ലബ് ആയ എഫ് സി കേരളയുടെ സിൽവർ ജൂബിലിയോടനുബന്ധിച്ചു 7 സെപ്റ്റംബർ 2024 ന് സെവൻസ് ഫുട്ബാൾ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. വിയന്നയിലെ ആദ്യമലയാളി ഫുട്ബാൾ ക്ലബ് ആയ എഫ് സി കേരള 25 വര്ഷം പൂർത്തിയാക്കുന്നത് ഒരു ഫുട്ബാൾ മാമാങ്കമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നതായി ശ്രീ റാഫി ഇല്ലിക്കൽ അറിയിച്ചു .7 സെപ്റ്റംബർ 2024 ന് ഉച്ചക്ക് 12 മണിക്ക് വിയന്നയിലെ 22 ജില്ലയിലെ സ്ഥിരം സ്റ്റേഡിയത്തിൽ വച്ച് ഫുട്ബാൾ മത്സരങ്ങൾ നടത്തപ്പെടും.വിയന്നയിലെ വിവിധ മലയാളി ഫുട്ബാൾ ക്ലബുകളും സെവൻസ് ടൂർണമെന്റിൽ പങ്കെടുക്കും ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 12 ടീമുകൾ കപ്പിനായി മത്സരിക്കും.കാണികൾക്ക് ആവേശമേകുന്ന പെനാൽറ്റി ഷൂട്ട് ഔട്ട് ഈ വര്ഷം സിൽവർ ജൂബിലിയോട് അനുബന്ധിച്ചു നടത്തപ്പെടുന്നു.മത്സരത്തിൽ മുഖ്യ അതിഥിയായി ഓസ്ട്രിയൻ അണ്ടർ15 വയസ്സ് നാഷണൽ ഫുട്ബാൾ ടീം അംഗം ആയ മലയാളിബാലൻ ശ്രി ബേസിൽ തലപ്പിള്ളി പങ്കെടുക്കുന്നതാണ്. എഫ് സി കേരളയുടെ ഈ ഫുട്ബാൾ മാമാങ്കത്തിലേക്ക് എല്ലാ വിയന്ന മലയാളികളെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു .