വിദ്യതൻ അക്ഷരം
ചൊല്ലി പഠിപ്പിച്ചും,
തെറ്റു തിരുത്തുവാൻ
ചുട്ടടി തന്നൊരാ
ഗുരുവിന്റ ഉള്ളിലായ്
കണ്ടു ഞാൻ വാത്സല്യം!
ഹൃദയത്തിൽ സത്യത്തിൻ
ദീപം തെളിയിച്ചും,
നന്മയാൽ തീർത്തുള്ള
വാക്കുകൾ ചൊല്ലിയും,
നാടിനു തണലേകാൻ
പാതയൊരുക്കിയും,….
സ്വപ്‌നങ്ങൾ കാണുവാൻ
ചിറകു മുളപ്പിച്ചും,
ചിന്തതൻ തേരിലായ്
നമ്മെ പറപ്പിച്ചും…
പൂങ്കാവനമാക്കി
വിദ്യാലയങ്ങളെ
സ്നേഹ സുഗന്ധം
പരത്തുന്ന പൂക്കളായ്
നമ്മെ വിരിയിച്ച
അധ്യാപകരേയും
ഓർത്തിടാൻ തികയില്ല
നാളുകൾ കൂട്ടരെ!
എന്നതും ഓർക്കുക ….
വേർപിരിഞ്ഞുള്ള
ഗുരുക്കന്മാർ അവരുടെ
ആത്മാവിൽ ശാന്തി
നിറയട്ടെ നിത്യവും.
ആയുരാരോഗ്യ
സൗഖ്യവും നേരുന്നു!
ജീവിച്ചിരിക്കുന്ന
ഗുരുക്കന്മാർക്കെന്നുമായ്.

ബഷീർ അറക്കൽ

By ivayana