രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍
ഓണപക്ഷി
പാറിപറന്നു
പല ദിക്കിലും
പകലിലും
പാതിരാവിലും
പലർക്കായ് ഞാൻ
പാതിവഴിൽ
പിരിഞ്ഞു
പാട്ടു നിർത്തി
പലരും പലവഴി
പാതിമലരുകൾ
പക്ഷം പിഞ്ചി
പട്ടിണി പടിയിലായി
പതറിയ പദങ്ങൾ
പണിപ്പെട്ടു ചാലിക്കുന്നു
പണ്ടത്തെ ഓർമ്മകൾ
പടിക്കല്‍ രാജനെത്തും
പഴിക്കാതെ വന്ദിച്ചിടാം
പഴയ പാരിനധിപനെ
പിഞ്ചിയചേലവിറ്റിട്ടും
പിഞ്ചിനുതുണയേകാം
പാതിരാ തേങ്ങൽ
പാട്ടിലാക്കികഴിയുമിനി
പാടത്തെ ഓണപക്ഷികളെ
പാരിനു പാഠമായ്പറത്തണം
പത്താംനാളിൽ പരിപാവനമായി
പലതാംആശകൾ
പാതിരാനക്ഷത്രമായി
പരത്തണം പുഞ്ചിരിയമൃതം
പട്ടിണി വാനിൽപറത്തി
പാടാം നമുക്ക് ഒന്നായ്