രചന : നിസാർ റഹീം ✍
മുൻപൊരുകാലം ചേർത്തു..കുഞ്ഞിനെ
ദേശത്തുണ്ടൊരു പാഠ..ശാലയിൽ.
നാട്ടിലുണ്ടൊരു സ്കൂളെന്നാണേൽ
നാട്ടിൽ കുട്ടികൾ പഠിക്കും സ്കൂളത്.
സ്കൂളിൽചേരാൻ ഉള്ളൊരുപോക്ക്
നടക്കും വഴിയിൽ കാഴ്ച്ചകളേറെ.
അച്ഛൻവിരളിൽ തൂങ്ങികൊണ്ടവൻ
പുത്തൻ കാഴ്ചകൾ കണ്ടുനടന്നു.
ഗേറ്റ്കടന്നു മുറ്റത്തെറ്റി,
മുറ്റം നിറ-യേ കുട്ടിപറവകൾ!
കളിയും ചിരിയും ഓട്ടവും തുള്ളലും
സ്കൂളിൻ അങ്കണം കേളീരംഗം.
മുഴങ്ങുംമണിയത് കേട്ടവനറിഞ്ഞു
സ്കൂളിൻ സമയം തുടങ്ങീട്ടെന്ന്.
മീശക്കാരൻ ഗുരുവിൻ മുൻപിൽ
എത്തിപ്പെട്ടുടൻ ചോദ്യംവന്നു.
“പേരെന്താണ്? വയസ്സെന്തായി?”
നീണ്ടൊരു പേപ്പർ ഒപ്പിയെടുത്തു
പേരും വയസ്സും നേരെ ചൊവ്വേ.
അങ്ങനെ കിട്ടി നല്ലൊരു പട്ടം
വിദ്യാർത്ഥി..യെന്നൊരു മോഹനപട്ടം.
ആരാമത്തിൽ തുമ്പികൾ പോലെ
പൂക്കിളിചുറ്റും സ്കൂളിനെമൊത്തം.
കുഞ്ഞതിൽചേർ..ന്നതിലൊരാളായ്
ആരാമത്തിൽ ആമ്പൽ പോലെ.
അവനിൽ ഉണ്ടൊരു സൗഹൃദകൂട്ടം
അവനിൽ ഉതിർന്നൊരു നാടിൻഗന്ധം.
ഇന്നതുമാറി രീതികൾമാറി,
ജനിക്കും കുഞ്ഞത് ബേബികെയറിൽ.
കണ്ണുതുറക്കും കാതിൽകേൾക്കും
ബേബികെയറിൻ കോലാഹാലം.
ലാളനയില്ല താരാട്ടില്ല,
അമ്മതൻചൂടും അറിയാനില്ല.
കിട്ടാകനിയായ് കുഞ്ഞിപൈതലിന്
അമ്മിഞ്ഞ..പാലിന്നധിമധുരം.
ആദ്യഗുരുക്കൾ അച്ഛനുമമ്മയും
ആദ്യപാഠങ്ങൾ അറിയാതായ്.
പിന്നെപ്പോകും മുന്തിയൊരു സ്കൂ-
ളിൽ, എൽക്കേജിക്കും യൂകേജിക്കും.
പലപല സ്കൂളിൽ നാട്ടിൽ കുട്ടികൾ
പകുത്തു നൽകും പലപല ദിക്കിൽ.
യന്ത്രം കണക്കെ പഠിച്ചീ..ടുമവർ
യന്തീരൻ കണക്കെ ജീവിച്ചീടും.
നാട്ടിൽ ഉയരും ആശ്രിത ഭവനം
ആശ്രയമറ്റവർ..ക്കുള്ളൊരു ഭവനം.
ആശയും പോവും ആനന്ദവും പോവും
വ്യധിയിലങ്ങനെ കഴിക്കും കാലം.
അമ്മതൻ കണ്ണീർ വീഴും മണ്ണിത്
ദഹിച്ചു പോകും പോകേ പോകേ.
കണ്ണീരൊപ്പാൻ കരുതലിലാക്കാൻ
വേണം വിദ്യ കണ്ടും കേട്ടും.