ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഓർമ്മിക്കുവാൻ പലതുണ്ട്ബാക്കി
ഓർക്കാതിരിക്കുവാൻ മനമൊന്നുമാറ്റി
ഹൃദയത്തിലൊരു കോണിലായി
പതുങ്ങി കിടക്കുന്നമരണസത്യമേ
ഇന്നു നീ മടങ്ങുക നിരാശനായി
നാളെ പുലർകാലേകണ്ടിടാം
നമുക്കൊന്നിച്ച് യാത്രയാവാം.
മുറ്റത്തെവാഴകയ്യിലിരുന്നൊരു
പൊൻകുയിലേ – പാടൂ – നീ
നിൻ പാട്ടൊന്നുകേട്ടെൻ്റെ കഥനംമറക്കട്ടെ….
ഓർമ്മകളേറെപിറകോട്ടു
പായുന്നസ്ത്രംകണക്കേ
ഓർമ്മകൾപാതിയെങ്കിലും
മരിച്ചിരുന്നെങ്കിലെന്നാശിച്ചു പോയി.
വിങ്ങുന്നനൊമ്പരംതുള്ളി
തുളുമ്പുന്നകണ്ണുനീരിൽ
പാതിതെളിഞ്ഞൊരാചിത്രം കാണുമ്പോൾ
ഞാനറിയാതെവിങ്ങിപ്പൊട്ടുന്നതെൻഹൃദയം
നൂൽവള്ളിപൊട്ടി ഭിത്തിയിലാടുന്നതാ
പെൻഡുലംപോലെൻയൗവന ചിത്രം.
നാളത്തെദിനംഓർക്കാവതല്ല
മാനത്തെനക്ഷത്രങ്ങളെണ്ണിയാലൊടുങ്ങാത്ത
താരകങ്ങളെൻ നൊമ്പരമറിഞ്ഞുകണ്ണുകൾ ചിമ്മിച്ചിരിച്ചു.
കാഴ്ചമങ്ങിയകണ്ണിൽനിന്നിറ്റു
തട്ടിതെറിച്ചകണ്ണുനീർ തുള്ളികൾക്കുപ്പായ രാസമാറ്റവുംകണ്ടു.
തുറന്നിട്ടജാലകവാതിലിൽ കയ്യ്നീട്ടിയിത്തിരിദാഹജലം
ചോദിക്കുന്നൊരുമ്മ
നേർത്ത സ്വരത്തിൽ നാമം ജപിക്കുന്നതോ –
രാമനോ – അള്ളാഹുവോ – യേശുവോ –
തരികെനിക്കിത്തിരി ദാഹജലം
ദാഹജലം.

കെ ബി മനോജ്

By ivayana

Leave a Reply

Your email address will not be published. Required fields are marked *