ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

യാത്രയുടെ ഏതോ കോണിൽ വച്ചായിരിക്കണം രാജീവ്‌ ഉറക്കത്തിൽ സ്വയം നഷ്ടപ്പെട്ടത്.അപ്പോൾ ഒരു പുഴയുടെ നടുവിലൂടെ നടക്കുകയായിരുന്നു അയാൾ. പുറകിൽ നിന്ന് ആരുടെയോ ഉച്ചത്തിലുള്ള പറച്ചിൽ അയാൾ കെട്ടു.
മേലേ മലയുടെ മുകളിൽ കനത്തമഴമേഘങ്ങളുണ്ട്. മുകളിൽ മഴപെയ്യുകയാവും. എങ്കിൽ മലവെള്ളം ഇപ്പോൾ ഇരച്ചത്തും. തിരിച്ചുവരൂ….
അയാളുടെ സമീപത്തുകൂടി ഒരു കാറ്റിന്റെ മൂളൽ പോലെ ആ പറച്ചിൽ ഒഴുകി കടന്നുപോയി. അയാൾ പുഴ മുറിച്ചു കടക്കാനായി വേഗത്തിൽ നടന്നു.
മറുകരയടുക്കാറായപ്പോഴാണ് അയാൾ മലവെള്ളത്തിന്റെ ഇരമ്പൽ കേട്ടത്. വന്നലച്ച ഇരമ്പലിനൊപ്പം അയാളും മലവെള്ളത്തിൽ അമർന്നുപോയി. ഓരോ കടവുകളും പിന്നിടുമ്പോഴും തല വെള്ളത്തിനു മുകളിൽ എത്തുമ്പോഴെല്ലാം അയാൾ കേൾക്കുന്നുണ്ടായിരുന്നു..
അതാ..ഒരു മനുഷ്യന്റെ തലയല്ലേ അത്..
ചിതലരിച്ച അയാളുടെ ചിന്തകൾ അത് കേട്ടു വന്നപ്പോഴേക്കും അയാൾ വീണ്ടും മുങ്ങിപ്പോയിരുന്നു..
എത്രയോഴുകിപ്പോയെന്നറിയില്ല. ചെന്നുപെട്ടത് ഒരു പവിഴദ്വീപ്പിലായിരുന്നു.. അവിടെ അയാളെ കാത്ത് ചേതോഹാരിയായ മായ കാത്തിരിപ്പുണ്ടായിരുന്നു. മായ ഒരു രാജകുമാരിയുടെ രൂപഭാവങ്ങളോടെ ആഭരണവിഭൂഷിത ആയിരുന്നു.
ആ പുഴയുടെ അടിയോളങ്ങൾ തഴുകി ചേർത്തതുപോലെ ദ്വീപ്പിലേയ്ക്ക് അവനെ കോരിയെടുത്തിട്ടു. വളരേ ഉല്ലാസവനായി എഴുന്നേറ്റ് രാജീവ്‌, എപ്പോഴും വന്നു പോകാറുണ്ടായിരുന്നതുപോലെ, മായയുടെ കൈകോർത്ത് പവിഴക്കൊട്ടാരത്തിലേക്ക് നടകൊണ്ടു.
പതിനാലാംദിനം അയാൾ ഉറക്കത്തിൽ നിന്നുമുണരുമ്പോൾ, ആസ്പത്രിക്കിടക്കയിൽ ആയിരുന്നു. കുറേ അധികം മെഷിനുകളുടെ വയറുകൾ അയാളുടെ തലയിലും നെഞ്ചിലും പലയിടത്തും പറ്റിച്ചേർന്നിരുന്നിരുന്നു. അരികിൽ കൂട്ടുകാരായ സുമേഷും ശ്യാമും ഇരിപ്പുണ്ടായിരുന്നു.. അയാളുടെ നീണ്ട ഉറക്കത്തിന്റെ കഥകൾ അവർ പങ്കുവെയ്ക്കുന്നുണ്ടായിയുന്നു.
പലപ്പോഴും രാജീവ്‌ നീണ്ട ഉറക്കത്തിലേക്ക് വഴുതിപ്പോകാറുണ്ടായിരുന്നു. വൈദ്യശാസ്ത്രത്തിന് ഇന്നുവരെ കണ്ടുപിടിക്കാൻ കഴിയാത്ത ഏടുകളായിരുന്നു അത്. ഭാരതീയ പുരാണത്തിൽ ഏകദേശം ആറുമാസത്തോളം ഉറങ്ങിയിരുന്ന രാജാവിന്റെ കഥയുണ്ട്. പക്ഷേ ആധുനികയുഗത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഇത്.
ഏതെങ്കിലും അപകടാവസ്ഥയിൽ വര്ഷങ്ങളോളം ബോധം നഷ്ടപ്പെട്ടുപോയവരുടെ കാര്യങ്ങൾ കേട്ടിട്ടുണ്ട്. പക്ഷേ പൂർണ്ണ ആരോഗ്യവാനായ ഒരാൾ, ഇത്രയും ദിവസങ്ങൾ ഇടയ്ക്കൊക്കെ ഉറങ്ങുന്ന അവസ്ഥാവിശേഷം ഇതുവരെ ആരും കേട്ടിട്ടുണ്ടാവില്ല.!.
ആധുനിക വൈദ്യശാസ്ത്രം വായിക്കൊള്ളാത്ത പേര് നൽകി അതിനെ ലാളിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ രാജീവിന് ചിരിയടക്കാൻ കഴിഞ്ഞില്ല.
ആ ചിരിയുടെ പൂർണതയിൽ എത്തിയപ്പോഴാണ് ഡോക്ടർ അനശ്വരനും കൂട്ടാളികളും എത്തിയത്. അവർ രാജീവിന്റെ ചിരി നിൽക്കുന്നവരേയ്ക്കും കാത്തുനിന്നതുപോലെ, നിന്നിട്ട് ചോദിച്ചു..
താങ്കൾ പുഴയിൽ മുങ്ങിയിട്ട് എത്ര ദിവസമായി എന്നറിയുമോ!
രാജീവ്‌ ദയയ്ക്കായി കേഴുന്നതുപോലെ കൂട്ടുകാരേ നോക്കി.
അവർ നിസാരമെന്നപോലെ പറഞ്ഞു..
ഇത്തവണ കൂടുതൽ ദിവസം പിന്നിട്ടു, പതിനാലു ദിവസം.
ഡോക്ടർ അത്ഭുതത്തോടെ വായും പിളർന്നു അവരേയും കുട്ടിഡോക്റ്റർമാരെയും നോക്കി.
ഡോക്ടർ പ്രതിവചിച്ചു…
അപ്പോൾ പുഴയിൽ മുങ്ങിപ്പോയിട്ട്, രാജീവിന് ബോധം നഷ്ടപ്പെട്ടതല്ലെന്നാണോ നിങ്ങൾ ഇപ്പോഴും പറയുന്നത്!
ശ്യാം പറഞ്ഞു..
അല്ല ഡോക്ടർ. അവൻ ഇതിനുമുമ്പ് പലപ്രാവശ്യം ഇങ്ങനെ ഉറങ്ങിപ്പോയിട്ടുണ്ട്. അപ്പോഴൊക്കെ അതാത് ദേശത്തെ ആശുപത്രിക്കിടക്കയിൽ അവൻ പരിചരിക്കപ്പെടാൻ ഇടയായിട്ടുണ്ട്. പലപ്പോഴും, നാലോ അഞ്ചോ ദിവസങ്ങളെ ഇങ്ങനെ വരാറുള്ളൂ… ഇത് ആദ്യമായാണ് പതിനാലുദിവസങ്ങൾ.
കേട്ടുനിന്ന സുമേഷ്,ശ്യാം പറഞ്ഞതിന്റെ ബാക്കിയെന്നവണ്ണം തുടർന്നു…
രാജീവ്‌ ന് ഇങ്ങനെയൊരു ഉറക്കം ഉള്ളത് ഞങ്ങൾ മൂന്നുപേർക്ക് മാത്രമേ അറിവുള്ളു. ഞങ്ങൾ രണ്ടുപേർ അവന്റെ കളിക്കൂട്ടുകാർ ആയതുകൊണ്ടുമാത്രം..
ശ്യാം റിലേ പോലെ തുടർന്നു…
ഇടയ്ക്ക് അവന്റെ ഓഫിസിലുള്ളവർ അവന്റെ തിരോധനത്തേക്കുറിച്ച് ചോദിക്കുമ്പോൾ ഞങ്ങൾ പറയാറുണ്ട്,
അവൻ യാത്രയിലാണ്..
ഡോക്ടർ കുട്ടിഡോക്ടർ മാരോട് പറഞ്ഞു..
ഇവിടെ സാധ്യമായ എല്ലാ ടെസ്റ്റുകളും കഴിഞ്ഞു, എന്നിട്ടും കൃത്യമായ ഒരു ഉത്തരം കണ്ടുപിടിക്കാൻ പറ്റുന്നില്ല.
അനശ്വരന്റെ മുഖം വക്രിക്കലും കുട്ടിഡോക്ടർമാരുടെ അവിശ്വസനീയതയും കണ്ട് രാജീവ്‌ ചെറുചിരിയോടെ ചോദിച്ചു..
ഡോക്ടർ,എനിക്ക് ഒരു ഡിസ്ചാർജ് തരുമോ..?.
രാജീവ്‌ ഡിസ്ചാർജ് വാങ്ങി താമസസ്ഥലത്ത് വന്നുകേറിയപ്പോൾ ശ്യാം പറഞ്ഞു..
ഇത്തവണത്തെ സ്വപ്നത്തേക്കുറിച്ച് നീ മുഴുവനും പറഞ്ഞില്ല..
ഡ്രെസ് മാറി അടുക്കളയിൽ മൺകുടത്തിൽ നിന്നും ഒരു വലിയ കപ്പിൽ വെള്ളമെടുത്ത് കുടിച്ചതിനു ശേഷം തുടർന്നുവന്ന കഥപറച്ചിലിന്റെ തുടർച്ചയെന്നവണ്ണം പുറകെയെത്തിയ കൂട്ടുകാരോട് പറഞ്ഞു..
മായ എന്നെ കൂട്ടിപ്പോയത് കണ്ണഞ്ചിപ്പിക്കുന്ന പവിഴക്കൊട്ടാരത്തിലേക്കായിരുന്നു. അതൊരു മായികക്കൊട്ടാരമായിരുന്നു.
പാറാവുനിന്നവരെല്ലാം സുന്ദരിമാരായിരുന്നു. യവനകൊട്ടാരകഥകളിൽ വായിച്ചതുപോലുള്ള തീൻ മേശയും അവയിൽ നാനാതരത്തിലുള്ള വിഭവങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. അതിൽ ഒരു കസേര…,എന്നല്ല, ഇരിപ്പിടം പവിഴക്കല്ലുകളാൽ അലങ്കരിച്ചത്, സിംഹാസനം പോലെ, അതിൽഎന്നെ ഇരുത്തി. ഭക്ഷണം കഴിഞ്ഞതിനു ശേഷം മായയുടെ അന്തപ്പുരത്തിലേയ്ക്കാണ് ആനയിച്ചത്. അവിടെ മുത്തുകൾ പതിച്ച സപ്രമജ്ഞലിൽ അവളുടെ പൂപോലുള്ള മടിയിൽ തലയുംവച്ച് … അവളുടെ ഇടക്കാലങ്ങളിൽ സംഭവിച്ച കഥകളും കേട്ട്.. അങ്ങനെയങ്ങനെ… ദിവസങ്ങൾ കടന്നുപോയതറിഞ്ഞില്ല…ഒടുവിൽ ആ നഴ്സിന്റെ കൈയ്യിൽ നിന്നും ആ പാത്രം വീണുടഞ്ഞപ്പോഴാണ് ഉണർന്നത്… അത് ശക്തമായ മണിയടിപോലെയാണ് തോന്നിയത്. ജീവിതത്തിലേക്കുള്ള വാതിൽ വീണ്ടും തുറന്നതുപോലെ.
– ശുഭം-.

By ivayana

Leave a Reply

Your email address will not be published. Required fields are marked *