രചന : അൽഫോൻസ മാർഗരറ്റ്✍
ജീവിതനാടകവേദിയിലെന്നെന്നും ,
വിരഹിണിയാമൊരു നായിക ഞാൻ…
കരയുവാൻ മാത്രം വിധി നൽകി എന്നെ
ഏകാന്ത ദുഃഖത്തിൽ ആഴ്ത്തിടുന്നു…
എൻ മനോവീണയിൽ ശ്രുതിചേർത്ത തന്ത്രികൾ
എന്തിനായ് പൊട്ടിച്ചെറിഞ്ഞുപോയി…
ഇരവിലുംപകലിലും കാതോർത്തിരിപ്പൂ ഞാൻ
നിൻപദനിസ്വനമൊന്നു കേൾക്കാൻ..
ഹൃദയത്തിലനുരാഗ തന്ത്രികൾ മീട്ടിയ
മണി വീണ മൂകമായ് തീർന്നതെന്തേ…
അനുരാഗമധു മാത്രം തുളുമ്പിയ മാനസം
നിറയുന്നു പ്രീയായെൻ കണ്ണുനീരിൽ….
പ്രീയതരമാം നിൻഗാനമധുരിമ
ഇല്ലാതെ ഞാനിനി എങ്ങിനുറങ്ങും…
വിഗ്രഹമില്ലാത്ത കോവിലിൻനടയിൽ
എന്തിനായിനി ഹാരം ചാർത്തണംഞാൻ
എത്രവസന്തവും ശിശിരവും വന്നാലും..
ഋതുക്കൾ പലതായി വന്നുപോയാലും..
ജന്മാന്തരങ്ങൾ കഴിഞ്ഞാലുമിങ്ങനെ,
ഉയിരേ നിനക്കായ് ഞാൻ കാത്തിരിക്കാം ..