ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

കുഞ്ഞു മൂത്ത പെങ്ങളായിരുന്നു.
എന്നിട്ടും മീനിൻ്റെ നടുക്കഷ്ണം
ഉമ്മ എന്നും എനിക്കാണ് വിളമ്പിയത്.
കുഞ്ഞോൾ ഏറ്റവുമിളയ
വാൽസല്യ ഭാജനമായിരുന്നു
എന്നിട്ടും ഉപ്പ മിഠായിപ്പൊതി
എൻ്റെ കയ്യിലാണ് തന്നത്.
കുഞ്ഞോക്കും കുഞ്ഞുവിനും
കാണാൻ നല്ല ചേലായിരുന്നു.
എങ്കിലും അമ്മായി വരുമ്പോൾ
എന്നെയാണ് ഉമ്മ വെച്ചത്.
കിടക്കപ്പായയിൽ മൂത്രമൊഴിച്ചത്
ഞാനായിരുന്നെങ്കിലും
അടിയും പഴിയുമെല്ലാം കുഞ്ഞുവും
കുഞ്ഞോളുമാണ് പങ്കിട്ടെടുത്തത്.
പഠിക്കാൻ മടിയനായ
എനിക്ക് നേരെ
ഉപ്പയുടെയ ചൂരൽ പുളഞ്ഞില്ല.
പഠിപ്പിസ്റ്റുകളായ കുഞ്ഞുവിൻ്റെയും
കുഞ്ഞോളുടേയും കൈകളിൽ നിന്ന്
തിണർപ്പൊഴിഞ്ഞതുമില്ല.
വയസാം കാലത്ത്
ഉപ്പയും ഉമ്മയും സക്കറാത്തിൽ* കിടക്കെ
തൊണ്ട നനച്ചു കൊടുക്കാൻ
കുഞ്ഞുവും കുഞ്ഞോളും
മാത്രമായിരുന്നു അരികത്തുണ്ടായിരുന്നത്.
മരണക്കിടക്ക
=

ഗഫൂർ കൊടിഞ്ഞി

By ivayana

Leave a Reply

Your email address will not be published. Required fields are marked *