രചന : മോനിക്കുട്ടൻ കോന്നി ✍
ചിത്തിരപ്പൂക്കളം ചന്തത്തിലായീ,
ചിത്രപതംഗങ്ങൾ നൃത്തമാടീ….!
ചിത്തിരത്തോണിയിലാവണീയെത്തീ-
ചിത്രവർണ്ണച്ചേലയണിഞ്ഞും…!
ചെത്തീമന്ദാരത്തുളസീക്കതിരും;
ചിത്തിരപ്പെൺകൂന്തലിന്നെന്തഴക്;
ചെത്തീമിനുക്കിച്ചാണകം തളിച്ചാ-
ച്ചിത്തിരത്തൈമുറ്റപ്പൂക്കളത്തിൽ…!
ചിങ്ങപ്പകലോനും വർണ്ണരഥത്തിൽ;
ചെമ്മേ കിഴക്കേന്നു വന്നുവല്ലോ.!
ചെമ്പട്ടണിഞ്ഞൊരാ ഗ്രാമപാതയും,
ചെമ്പരത്തിയും പുഞ്ചിരിതൂകീ … !
ചിക്കീയുണക്കീടുന്നൂ നെൽമണീകൾ,
ചിക്കപ്പായിലാപൊൻവെയീലത്തും;
ചിത്താനനപ്പങ്കജം വിടർന്നങ്ങ്,
ചെന്താമരാക്ഷിമാരക്ഷീണരായ്!
ചിങ്ങനിലാവൊളിപ്പൂവാടചുറ്റീ;
ചിങ്കാരിമങ്കമാരൊന്നിച്ചാടീ…..,
ചിങ്ങത്തിരുവാതിരപ്പാട്ടും പാടീ;
ചിങ്ങക്കളിത്താളമേളമായീ…!
ചന്തത്തിലായോരു പീടീകത്തിണ്ണേൽ;
ചന്തക്കണക്കെത്തി സാധനങ്ങൾ ..!
ചെത്തീയൊരുക്കം തകൃതിയാലെങ്ങും ;
ചെത്തീനടക്കുന്നു കൗമാരവും !
ചെമ്മാനത്തിരുൾചെന്നനേരത്തിന്ദൂ
ചിമ്മിനീവിളക്കും കൊളുത്തീയങ്ങ് ,
ചേലിലാച്ചേലയുടുത്തൊരുങ്ങിട്ടാ –
ചേവടീമെല്ലവേവെച്ചീടിനാൾ..!
ചിത്തിരത്താരകപ്പൂക്കളം, മാനത്തേ –
ചന്ദ്രികാമുറ്റത്തൊരുക്കിയല്ലോ…!
ചന്ദ്രകാന്തിയോലുന്നംഗനമാരിങ്ങ്,
ചന്ദനക്കുറീംതൊട്ടൂ, വണങ്ങീ…..!