രചന : ഷനിൽ പെരുവനം✍
ചാറ്റൽ മഴയത്തു,
ഏകാന്തമാം പാതയിൽ
ദിനദലങ്ങൾ മർമ്മരം മീട്ടി
പാലപൂവിന്റെനിറമുള്ള
നിലാവിൽ…
ആമ്പൽ കടവിൽ
രാഗാർദ്രമാമെൻമനോവീണ-
വിരഹാർദ്രനാദം ഇടറി
പാഴ്മുളംതണ്ടായി
ഗന്ധർവവിലാപംപാടി
വന്നൊരു തെന്നലായി നീ
മൃദു ചുംബനം കൊതിച്ചു
പടിക്കെട്ടിൽ പാതി ചാരി
മിഴി പൂകവെ
അഴിഞ്ഞുവീണ കേശഭാരം
മാടിയെതുക്കി കാത്തിരുന്നു
നിൻപാദ നിസ്വനം ശ്രവിക്കുവാൻ
വന്നുഎത്തി നോക്കിയില്ല നീ
കാണുവാനായില്ല, കൊതിതീരുംവരെ
കാത്തിരുന്നു കണ്ണു കടഞ്ഞു
പൂലർകാല യാമം എത്തുംവരെ.