ഉത്സവപ്പറമ്പ് ആൾക്കൂട്ടങ്ങളാൽ നിറഞ്ഞു കവിഞ്ഞു ചെണ്ടമേളങ്ങൾ
നിശ്ചലമായി ശംഖ് വിളിയോടെ ദീപാരാധനയുടെ സമയമറിയിപ്പ്….
ആളുകൾ നാടകം കാണാനായി അവരവരുടെ സീറ്റ് ഉറപ്പിക്കാനായി തിടുക്കത്തിൽ സ്റ്റേജിന്റെ മുൻപിലായി
നേരത്തെതന്നെതയ്യാറായിക്കഴിഞ്ഞിരുന്നു…….
അടുത്ത ബെല്ലോടു കൂടി വടകര രംഗവദി തീയറ്റേഴ്സിന്റെ പന്ത്രാണ്ടാമത്
നാടകം”അരങ്ങൊഴിയിന്നവർ”
ഇവിടെ ഇതിനായി ഞങ്ങൾക്ക് അവസരം തന്നക്ഷേ ത്ര കമ്മിറ്റി ഭാരവാഹികൾക്ക് ഞങ്ങളുടെ അഭിവാദനങ്ങൾ…..
ഞങ്ങൾക്ക് വേണ്ടി സർവ്വ ദീപങ്ങളും അണ ച്ചു തരുവാൻ അപേക്ഷിക്കുന്നു ഘന ഗംഭീര മായ ശബ്ദത്തിൽ അറിയിപ്പ് ….
അരുണ്ട വെളിച്ചത്തിൽ മുൻപിൽ തന്നെ സീറ്റുറപ്പിക്കാൻ ആളുകൾ തിടുക്കം കൂട്ടു ന്നു അവർക്കിടയിൽ ആവേശത്തോടെ സ്റ്റേജിലേക്ക് ഉറ്റു നോക്കി കൊണ്ട് കല്ലറ സരസമ്മ എന്ന എഴുപത് വയസ്സ്കാരിയും
ഒരുകാലത്ത് നാടകവേദി കളിൽ
നക്ഷത്രമായി തിളങ്ങി നിന്ന് വേദികളിൽ നിന്ന് വേദികളിലേക്ക് പറന്നു നടന്നവർ ഇന്ന് ആർക്കും പരിചയമില്ലാതെ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടെങ്കിലും ഇന്ന് കണ്ണുകളിൽ നാടക ആവേശം തുളുമ്പിനിൽക്കുന്നു……
സ്വാഗതഗാനത്തോടെ കർട്ടൻ ഉയർന്നു
തുളസിത്തറയിൽ ദീ പം കൊളുത്തുന്ന
സുന്ദരിയായ പതിനാറ് വയസ്സുള്ള പാവാടക്കാരിവസുമതി……സരസമ്മ യുടെഓർമ്മകൾതന്റെപഴയകാലത്തെക്ക്കുതിക്കാൻ തുടങ്ങി…..
മംഗലാട് എന്ന പ്രകൃതി രമണീയമായ ഗ്രാമം അവിടെ പണ്ട് കൊല്ലിനും കൊലയ്ക്കും പേരുകേട്ട കിഴക്കേതിൽ തറവാട് തണ്ടും തടിയുമുള്ള നാലുആങ്ങള മാർക്കുമായി ഒരേഒരു സുന്ദരിയായ പെങ്ങൾ വസുമതി
സന്തോഷത്തിന്റെ നിറ ദീപമായി തറവാടിൽ നിറഞ്ഞുനിന്നു…
മനോഹരമായ ഗാന ത്തോടെ ഒന്നാം രംഗം പൊടിപൊടിക്കുന്നു…..
അടുത്ത രംഗ ത്തിനായി അണിയറയിൽ ഒരുക്കം വെളിച്ചം പരന്നത്തോടെ സരസമ്മ ചിന്തയിൽ നിന്ന് ഞെട്ടി ഉണർന്നു ഇല്ല…. ആരും തന്നെ തിരിച്ചറിയുന്നില്ല ഒരുകാലത്ത് തന്നെ പൊതിഞ്ഞ ആൾക്കൂ ട്ടത്തിൽ ഞാൻ അന്യ യായിരിക്കുന്നു വീണ്ടും ഇരുൾ
മൂ ടി….. രംഗം രണ്ട് ദയവുചെയ്ത്
വേദിയിലേക്ക് ടോർച് ലൈറ്റ് അടിക്കാതിരിക്കാൻ അപേക്ഷിക്കുന്നു..
കീഴ് ജാതി ക്കാരൻതറവാട്ടിലെപുറം പണിക്കാരൻകോരന്റെമകൻ വൈശാഖുമായിഇഷ്ടത്തിലാവുന്നു
.രംഗത്ത് മങ്ങിയ വെളിച്ചം കൊടുത്തുകൊണ്ടും വസുമതി യുടെ ഉഗ്രൻ ഡയലോഗും …..
തറവാട്ടിൽ നിന്ന് തേങ്ങകട്ട തിന്ന് തെങ്ങിൽകെട്ടി ക്രൂരമായി അടിക്കുന്നതും ആരും കാണാതെ വസുമതി കെട്ടഴിച്ച് വിടുന്നതുംവസുമതി യുടെ ഓർമ്മഫ്ലാഷ് ബേക്കയി രംഗത്തി ന് മാറ്റുകൂട്ടുന്നു കാഴ്ചക്കാർഅങ്ങിനെ കണ്ണിമക്കാതെഓരോരംഗങ്ങളായി നോക്കിനിന്നു…..
അടുത്ത രംഗത്തിനായി കർട്ടൻ ഉയർന്നതും രംഗത്ത് സ്റ്റില്ലായി നായികയും നായകനും നിൽക്കുമ്പോൾ
ഇടയ്ക്ക് ഒരറിയിപ്പ് ഈ കഥ തികച്ചും സാങ്കൽപ്പികം ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരുമായി ഒരുബന്ധവുമില്ല
അങ്ങനെആരെങ്കിലുംകരുതുന്നുണ്ടെങ്കിൽ ഞങ്ങൾഉത്തരവാദികളല്ല……
വീണ്ടുംവെളിച്ചംപരന്നതോടെഇരുന്നവർ നടുനിവർക്കാൻ എഴുനേറ്റ് നിൽക്കാൻ തുടങ്ങി…. അപ്പോഴാണ്അടുത്തിരിക്കുന്നവർ മുഷിഞ്ഞു നാറിയ വസ്ത്രവും ഭാണ്ഡ
ക്കെട്ടു മായി ഇരിക്കുന്ന സരസുവിനെ കാണുന്നത് അവർ മാറിയിരിക്കാൻ തുടങ്ങി…..കർട്ടൻ ഉയർന്നു ജനങ്ങൾ പൂർണ്ണ നിശബ്ദരായി സ്റ്റെജിൽ ഉറ്റുനോക്കി കൊണ്ടിരുന്നു….
അടുത്ത രംഗത്തിനായി ആകാംക്ഷയോടെകാത്തിരിക്കേകർട്ടൻ ഉയർന്നു വർഷങ്ങൾക്ക് ശേഷം പണക്കാരനായി വൈശാഖ്നാട്ടിലേക്ക് തിരിച്ചു വരുന്നു….
തറവാട് ക്ഷയിച്ചെങ്കിലും
തറവാടിത്തം വിടാൻ തയ്യാറല്ലാതിരുന്ന
തറവാട്ടു കാരന്നവരും മക്കളും….
പട്ടണത്തിലേക്ക് വൈശാഖി നോടൊപ്പം
വസുമതിനാടുവിടുന്നുതറവാട്കുലുങ്ങുന്നുകാണികൾ രംഗത്ത് വെളിച്ചത്തിന്റെ യും കർട്ടന്റെയും പശ്ചാത്തല സംഗീതത്തിന്റെയും മായക്കാഴ്ച യിൽ മതിമറക്കുന്നു…. തറവാട്ടു കാരണവരുടെ അലർച്ചെയോടൊപ്പം കാണികൾ ക്കിടയിൽ ബഹളം ഉച്ചസ്തായിലായി ഒടുവിൽ കർട്ടൻ താഴ്ത്തി കാരണമാ രാഞ്ഞ തടിച്ചുകൂടിയ ജനങ്ങൾക്കിടയിൽ നിന്ന് സരസമ്മ യുടെ ഭാണ്ഡക്കെട്ട് ചിലർ വലിച്ച് കീറുന്നുആൾക്കൂട്ടത്തിലെ കുട്ടിയുടെസ്വർണ്ണമാലകാണാനില്ലആൾക്കൂട്ടത്തിൻ വിചാരണക്കൊടുവിൽ ഭിക്ഷ ക്കാരി സരസു തന്നെപ്രതി എന്ന്ജനം വിധിയെഴുതിനാടകം നിർത്തിവെയ് ക്കേണ്ടി വന്നു…..
പോലീസ് ഇടപെട്ട് സംഭവത്തിന്റെ പൊരുൾ തേടി യപ്പോഴാണ് ജനങ്ങൾക്ക് നാടകത്തിലെ നായികവസുമതി യുടെ കഥയും സരസ്സു വിന്റെ കഥയും ഒന്നാണെന്ന്മനസിലായത് കാഴ്ച ക്കാർക്ക് അത്ഭുതമായി സരസുവിന്റെ കാമുകൻതികഞ്ഞ മദ്യപാനി യായി ഒടുവിൽ മരണത്തിന് കീഴടങ്ങിയതും നിർത്തിവെച്ച നാടകത്തിന്റെ ബാക്കിഭാഗം ജനങ്ങൾക്കായി സരസു പൂരിപ്പിച്ചു ഒടുവിൽ എല്ലാം തകർന്ന് ഭിക്ഷ യാചിച്ചു നടക്കുമ്പോഴാണ് ഉത്സവ പറമ്പിൽ എത്തിയത് “സാറെ സരസ്സു കള്ളി യല്ല
പേരുകേട്ട തറവാട്ടിൽ പിറന്നവളാ ഞാൻ ഒരു നേരത്തെ അന്നത്തിനു കൈ നീട്ടുമ്പോഴും നാടകം എന്റെ രക്തത്തിൽ അലിഞ്ഞു പോയത് കൊണ്ട് എത്തിപ്പെ ട്ടതാണ്ഭർത്താവ്നാടക ക്കാരനായിരുന്നു കുടിച്ചുനശിച്ചതാണെങ്കി ലും എന്റെ അരങ്ങിലെഗുരുവാണ് ജീവിതം നശിച്ചു ഇനി കുറച്ചുകാലമെ ബാക്കിയുള്ളു അത് കൈ നീട്ടികാലം കഴിച്ചോ ളാം കള്ളി യെന്ന് മാത്രംവിളിക്കരുത്”
പൊട്ടിക്കരഞ്ഞുകൊണ്ട്സരസുപറയുമ്പോൾകണ്ണീരണിഞ്ഞകാഴ്ചക്കാർമുഷിഞ്ഞു നാറിയ മെലിഞ്ഞ ദേഹത്തെ കെട്ടിപ്പിടിച്ചു മാപ്പ് ചോദിച്ചു
ആൾക്കാർ തിക്കും തിരക്കും കൂട്ടുമ്പോൾ
ഞങ്ങളോട് സഹകരിച്ച നല്ലവരായഎല്ലാ നാട്ടുകാർക്കും ഭക്ത ജനങ്ങൾക്കും വടകര രംഗവേദി തീയേറ്റേഴ്സിന്റെ ഹൃദയം നിറഞ്ഞ നന്ദി…. ഞങ്ങൾക്ക് ശബ്ദവും വെളിച്ചവും നൽകിയഅപ്പോളോ സൗണ്ട് സർവീസിനും നല്ലവരായ നാട്ടുകാർക്കുംഒരിക്കൽ കൂടി നന്ദി
രേഖപെടുത്തുന്നു…..അണിയറയിൽ പ്രവൃത്തി ച്ച വരെ പരിചയപ്പെടുത്തട്ടെ
സംവിധാനം………..
വേദിയിൽനിന്ന്ഘനഗംഭീരശബ്ദത്തിലുള്ള അറിയിപ്പ് അടുത്ത കവല ലക്ഷ്യ മാക്കിതന്റെഭാണ്ഡക്കെട്ടുമായിനടക്കുമ്പോൾ സരസു വിന്റെ കാതിൽ നേർത്തു നേർത്തു പതിക്കുന്നുണ്ടായിരുന്നു ഉത്സവപ്പറമ്പ് യുദ്ധം കഴിഞ്ഞ പോർക്കളം പോലെ വിജനമായി.
ശുഭം.

ദിവാകരൻ പികെ

By ivayana