രചന : ജോസഫ് മഞ്ഞപ്ര✍
മഞ്ഞു മൂടികിടക്കുന്ന ഹിമവന്റെ താഴ്‌വരയിലെ, ഒരു ഗ്രാമം
ഇലപൊ,ഴിഞ്ഞു തുടങ്ങിയ വയസ്സനായ ആപ്പിൾ മരത്തിന്റെ തണലിൽ തന്റെ വീൽ ചെയറിൽ ഇരുന്നു അയാൾ വിളിച്ചു.
“തസ്‌ലിൻ “”
അല്പം ദൂരെ മരപാലകയടിച്ചു പല തരം ചായം പൂശിയ ഗോതിക് മാതൃകയിലുള്ള ഒരു കൊച്ച് മരവീടിനുള്ളിൽ നിന്ന് തസ്‌ലിൻ കയ്യിൽ അവിപർക്കുംന കട്ടൻ ചായയുമായി ഒരു ചെറുചിരിയോടെ അയാളുടെ അടുത്തേക്ക് വന്നു.
തികച്ചും ഗ്രാമീണയായ കാശ്മീരി പെൺകുട്ടി. പല വർണങ്ങളിലുള്ള മുത്തുകൾ കോർത്ത മാലകളും അതുപോലെയുള്ള വെഷവും.അവൾ നീട്ടിയ ചായക്കപ്പു വങ്ങി അയാൾ ആസ്വദിച്ചു കുടിച്ചു.
“ബൈട്ടീയേ..”
“ജീ..”അവൾഅയാളുടെ അരികെ ഇട്ടിരുന്ന സ്റ്റു ളിൽ ഇരുന്നു.
മഞ്ഞു കാറ്റ് അവളുടെ തലയിലെ തട്ടത്തിൽ തൊട്ട് തലോടി കടന്ന് പോയി
“ക്യാ സോച്രെ അപ്..”
അവൾ അയാളുടെ അരക്കു താഴേക്കു തളർന്നു പോയ കാലുകളിൽ തലോടി കൊണ്ട് ചോദിച്ചു.
“കുച്ച് നഹി “”ഒന്നുമില്ല.
“വിഷമിക്കണ്ട കേട്ടോ. ഞാനില്ലേ ചായ കുടിക്കു “
അവൾ വീടിനുള്ളിലേക്ക് പോയി
അയാളുടെ ചിന്തകൾ പുറകിലേക്ക് പോയി. അതിർത്തിയിലെ ഏറ്റവും ഉയർന്ന പ്രദേശത്തു കാവൽ നിൽക്കുന്ന പത്തു പേരടങ്ങുന്ന ടീമിന്റെ നായകനയിരുന്നു ക്യാപ്റ്റൻ സുജിത്. ഓരോ പട്ടാളക്കാരനും ഏതാണ്ട് പത്തു മീറ്ററോളം ദൂരത്തായിരുന്നു സ്ഥാനം.
പ്രതീകഴിക്കാത്ത നേരത്തായിരുന്നു ശത്രുവിന്റെആക്രമണം. മെഷീൻ ഗ ണ്ണും, ഗ്രനെഡും. കൊണ്ടുള്ള ശക്തമായ അക്രമണം. പോരാട്ടത്തിൽ ശത്രുവിന്റെ പത്തു പേരും, തന്റെ ബാറ്റസ്ലിയനിലെ ആറു പേരും ജീവൻവെടിഞ്ഞു.
പെട്ടെന്നാണ് അത് സ്‌നേഭവിച്ചത് തന്റെ മുതുകിൽ ഒരു വെടിയുണ്ട പാഞ്ഞു കയറിയത്. ഒരു നിമിഷം!!!
ഒരു പഞ്ഞിക്കെട്ടുപോലെ താഴേക്കു ഉരുണ്ട് പോയത് മാത്രം ഓർമ്മയിൽ.
ഏതാണ്ട് അറുപതടി താഴെ നിന്ന് ഗ്രാമീണരാണ്
ബോധമില്ലാതെ നീരുവന്നു വിങ്ങിയ തന്നെ കണ്ടെടുത്തത്. തസ്‌ലിമിന്റെ ബാപ്പു വിദഗ്ധനായ ഒരു വൈദ്യനായിരുന്നു. ഒരുമാസംത്തെ ചികിത്സകൊണ്ട് ജീവൻ തിരിച്ചുകിട്ടി.പക്ഷേ ശബ്ദിക്കാനും, സാവധാനം എഴുന്നേൽക്കുവാനും പിന്നെയും ആറേഴു മാസം കഴിഞ്ഞു.
പക്ഷേ. പിന്നീട് കേട്ട വാർത്ത..???
അതിർത്തിയിൽ പാക്കിസ്ഥനുമായുള്ള പോരാട്ടത്തിൽ ക്യാപ്ടൻ സുജിത് അടക്കം എഴു പേർ വീര മൃത്യു വരിച്ചു.
നാട്ടിൽ താൻ മരിച്ചവൻ. തന്റെ പെട്ടിയും, എല്ലാഅനുകൂല്യങ്ങളും ആർമി വീട്ടിലെത്തിച്ചു..
“
“അയ്യോ കരയുകയാണോ “തസ്‌ലിൻ കുടിലിനു പുറത്തേക്കുവന്നു അവളുടെ കയ്യിൽ ആഹാരമുണ്ടായിരുന്നു
“ഹേയ് ഇല്ല.”
കണ്ണുകളിൽ നിന്നു ആടർന്നു വീണ കണ്ണുനീർ അയാൾ പുതച്ചിരുന്ന കമ്പിളി കൊണ്ട് തുടച്ചു.
ചൂടുള്ള ചപ്പാത്തിയും, പരിപ്പുകറിയും, ചായയും, സ്‌റ്റുളിൽ വച്ച് അയാളുടെ മാറിൽ പറ്റിച്ചേർന്ന് അവൾ പറഞ്ഞു
“ഈ മഞ്ഞും മലയും, ശീതക്കാറ്റും
പറയുന്നത് എന്താണെന്നു നിങ്ങൾക്കറിയാമോ.”
“എന്താണ്….
“അവർക്ക് നമ്മളെ ഒത്തിരി ഇഷ്ടമാണെന്ന് “
നിഷ്കളങ്കമായ അവളുടെ സ്നേഹത്തിന് മുൻപിൽ അയാൾ അവളെ ചേർത്തുപിടിച്ചു നെറുകയിൽ ഒരു സ്നേഹ ചുംബനം നൽകി.
ദൂരെ മഞ്ഞു മലകൾക്കപ്പുറത്ത് നിന്ന് കോടക്കാറ്റ് അവരെ തഴുകി തലോടി കടന്ന് പോയി..
ആ കാറ്റിനു പ്രണയത്തിന്റെ സുഗന്ധമുണ്ടായിരുന്നു.