ഉത്രാടപ്പാച്ചിൽ കഴിഞ്ഞു തിരുവോണമിങ്ങുവന്നെത്തി
നാടാകെ ഉത്സവമേളം തിരുവോണ – ഓർമ്മപുതുക്കാൻ
തുമ്പക്കുടങ്ങൾ നിരന്നു നീളെ
തിരുവോണത്തപ്പനു ചൂടാൻ
വള്ളം കളിപ്പാട്ടു പാടി കുട്ടികൾ ആർത്തുചിരിച്ചു നടന്നു
ആട്ടവും പാട്ടുമായി നാരിമാർ
കൈകൊട്ടിക്കളിയായ് നടന്നു
ഊഞ്ഞാലാട്ടവുമായി കുട്ടികൾ ആടിക്കളിച്ചു രസിച്ചു
മാവേലി വാണൊരു നാട്ടിൽ നാടാകെ ഉത്സവമേളം
കാവടിയാട്ടവും, പുലികളി മേളവും ഓണത്തിനലങ്കാരമായി.
തിരുവോണത്തപ്പനു ചാർത്താൻ
പൂവട ചുട്ടെടുത്തമ്മ
തുമ്പക്കുടങ്ങൾ വിതറി നീളെ
മന്നനെ എതിരേൽപ്പിനായി
കുരുത്തോല കൊണ്ടൊരു പന്തലുകെട്ടി
ആർപ്പുവിളികൾ മുഴങ്ങി
വായ്ക്കുരവയാൽ മങ്കമാരെല്ലാം പൂത്താലമേന്തി നിരന്നു
സദ്യഒരുക്കങ്ങളായി തുമ്പപ്പൂച്ചോറുവിളമ്പി
വിഭവങ്ങൾ ഓരോന്നു വന്നു
തൂശനിലയും നിറഞ്ഞു.
മാവേലിക്കൊപ്പമിരുന്ന് തിരുവോണ സദ്യയും ഉണ്ടു.
കുംഭനിറഞ്ഞ മാവേലി
പ്രജകളെ കാണാനിറങ്ങി.
കാർഷിക സമ്പത്തിനാലെ കർഷകർക്കുത്സവമായി.
പൊന്നിൻ കതിർക്കുലയാലേ
പാടങ്ങൾ പൊൻപട്ടണിഞ്ഞു
എല്ലാടവും പുഷ്പമേളം
പൂക്കൾ വിരിഞ്ഞു ചിരിച്ചു.
തിരുവോണക്കാഴ്ചകൾ കണ്ട്
മന്നൻ,
ആമോദമോടെനടന്നു.
ഒരു ജാതി ഒരു മതമായി ഒന്നിച്ചു വാഴേണം നിങ്ങൾ
ഓണമുണ്ണാനായി ഞാനും
തിരുവോണനാളിൽ വന്നെത്തും.
……………………………….

സതി സുധാകരൻ

By ivayana